Skip to content

പ്രതീക്ഷ ജീവകാരുണ്യ സംഘം

പ്രതീക്ഷ ജീവകാരുണ്യ സംഘം

കൊടുങ്ങല്ലൂർ മേത്തല പ്രതീക്ഷ ജീവകാരുണ്യ സംഘത്തിൻ്റെ ഒമ്പതാം വാർഷികാഘോഷവും ഡയാലിസിസ് കിറ്റ് വിതരണവും നടന്നു.

നഗരസഭാ ചെയർപേഴ്സൺ ടി.കെ ഗീത ഡയാലിസിസ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.
പ്രതീക്ഷ വൈസ് പ്രസിഡൻ്റ് ടി.വി ഗോപിനാഥൻ അധ്യക്ഷത വഹിച്ചു.
ബക്കർ മേത്തല മുഖ്യപ്രഭാഷണം നടത്തി.
നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീല പണിക്കശ്ശേരി, കൗൺസിലർ സ്മിത ആനന്ദൻ, പ്രതീക്ഷ സെക്രട്ടറി ടി.പി ജോഷി, ട്രഷറർ ഇ.കെ മജീദ് എ പി വർ സംസാരിച്ചു.
ഡോ. നോബീൻ കെ.ബാലൻ ആരോഗ്യ ബോധവത്ക്കരണ ക്ലാസ് നയിച്ചു.

Spread the News