മേഖലയിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗവും, അക്രമവും തടയണമെന്നാവശ്യപ്പെട്ട് മഹിളാ മോർച്ച കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി.
കൊടുങ്ങല്ലൂർ മേഖലയിൽ തോതിൽ വർദ്ധിച്ചുവരുന്ന ലഹരി വില്പനയും ലഹരി ഉപയോഗവും തടയണമെന്നും
പോലീസിനേയും, എക്സൈസ് ഉദ്യോഗസ്ഥരെയും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട്
മഹിളാ മോർച്ച കൊടുങ്ങല്ലൂർ എക്സൈസ് സർക്കിൾ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
ബി.ജെ.പി. സംസ്ഥാന സമിതിയംഗം അഡ്വ.. ഉല്ലാസ് ബാബു ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി മണ്ഡലം വൈസ്
പ്രസിഡണ്ട് രശ്മി ബാബു അദ്ധ്യക്ഷത വഹിച്ചു. കൈപ്പമംഗലം മണ്ഡലം പ്രസിഡണ്ട് കാർത്തിക സജയ് ബാബു, അഡ്വ: ലിഷ ജയനാരായണൻ എന്നിവർ സംസാരിച്ചു.
രശ്മി അനിൽ, ദീപ രാജേന്ദ്രൻ, ജിസ്സി അനിൽകുമാർ, സജിത അമ്പാടി, സുബി പ്രമോദ് എന്നിവർ നേതൃത്വം നൽകി.