ശ്രീനായണപുരത്ത് വനിതാ ജിം ഉദ്ഘാടനവും സമ്പൂർണ ഫിറ്റ്നസ് ക്ലബ്ബ് പ്രഖ്യാപനവും നടത്തി.
ശ്രീനായണപുരം ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ് എൻ പുരം ഷോപ്പിങ് കോംപ്ലക്സിൽ ആരംഭിക്കുന്ന ഷീ സ്പാർക്ക് വനിതാ ജിം ഉദ്ഘാടനവും, സമ്പൂർണ ഫിറ്റ്നസ് ക്ലബ്ബ് പ്രഖ്യാപനവും, ഹരിത പഞ്ചായത്ത് പ്രഖ്യാപനവും എസ് എൽ പുരം മാർക്കറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് ഉന്നത വിദ്യഭ്യാസം സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവ്വഹിച്ചു.ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു.
12,99,841 രൂപ ചെലവഴിച്ച് 600 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഗ്രാമ പഞ്ചായത്തിൻ്റെ കെട്ടിടത്തിലാണ് ജിം സെൻറർ ആരംഭിച്ചത്.എല്ലാ വാർഡുകളിലും യോഗ ക്ലബ്ബുകൾ ആരംഭിക്കുകയും ആയിരത്തോളം പേർക്ക് യോഗ പരിശീലനവും നൽകും. എല്ലാ വാർഡുകളുലും ഫിറ്റ്നസ് ക്ലബ്ബുകൾ സ്ഥാപിച്ചതിലൂടെ സമ്പൂർണ്ണ ഫിറ്റ്സസ് പഞ്ചായത്ത് പ്രഖ്യാപനവും മന്ത്രി നിർവ്വഹിച്ചു.മാലിന്യമുക്തം നവകേരളം കാമ്പയിൻ്റെ ഭാഗമായി സമ്പൂർണ്ണ ഹരിത പഞ്ചായത്ത് പ്രഖ്യാപനവും മന്ത്രി നിർവ്വഹിച്ചു.2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ മാലിന്യ പരിപാലന പ്രവർത്തനങ്ങൾക്ക് എസ്.എൻ പുരം മാർക്കറ്റിൽ സി സി ടി വി കാമറകള്‍ സ്ഥാപിച്ചുകൊണ്ടാണ്
തുടക്കമിട്ടത്.22 വിദ്യാലയങ്ങൾ,2 കലാലയങ്ങൾ,2 പൊതു സ്ഥലങ്ങൾ,64 ഓഫീസുകൾ,502 കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെയും ഹരിത ഗ്രേഡിങ് നടത്തി കൊണ്ട് സമ്പൂർണ ഹരിത സ്ഥാപന പ്രഖ്യാപനം നടത്തിയത്.തുടർന്ന് സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും അയൽക്കൂട്ടങ്ങൾക്കുമുള്ള
സർട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കാലാകാലങ്ങളിൽ ഉണ്ടാകുന്ന
ദുരന്തങ്ങളെ നേരിടാൻ ശ്രീനാരായണപുരം പഞ്ചായത്തിൽ സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തിക്കൊണ്ട് ദുരന്ത നിവാരണ സേന
രൂപീകരിച്ചു.രണ്ട് ലക്ഷത്തി,6400 രൂപ ചെലവഴിച്ചുകൊണ്ട് ദുരന്ത നിവാരണ
സേനയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുകയും എസ് എൻ പുരം
മാർക്കറ്റ് കോപ്ലക്സിൽ ദുരന്ത നിവാരണ സേനയ്ക്ക് പ്രത്യേക
സജ്ജമാക്കിയ ഓഫിസിൻ്റെ ഉൽഘാടനം എം എൽ എ ഇ ടി ടൈസൺ മാസ്റ്റർ നിർവ്വഹിച്ചു.വനിത ജിമ്മി ലേക്കുള്ള ആദ്യ അഡ്മിഷൻ കാർഡിൻ്റെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി കെ ഗിരിജ നിർവ്വഹിച്ചു.പ്രസിഡണ്ട് എം എസ് മോഹനൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സെക്രട്ടറി രഹന പി ആനന്ദ് റിപ്പോർട്ട് അവതരിപ്പിച്ചു ഹരിത മിഷൻ ജില്ലാ കോഡിനേറ്റർ ദീപിക, വൈസ് പ്രസിഡൻറ് സജിത പ്രദീപ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ അയ്യൂബ് ,സി സി ജയ, പി എ നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി ഷാജി, ശോഭന ഷാർങ്ങാധരൻ , വാർഡ് മെമ്പർമാരായ ടി എസ് സീതൾ, സിഡിഎസ് ചെയർപേഴ്സൺ ആമിന അൻവർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു