Skip to content

ചെടികളെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ

ചെടികളെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ

ചെടിയും പൂവ്വും കൂട്ടുകാരും സോഷ്യൽ മീഡിയ കൂട്ടുകാരുടെ രണ്ടാമത് സംസ്ഥാന സംഗമം കൊടുങ്ങല്ലൂർ ഹെൽത്ത് കെയർ ഇൻ സ്‌ട്ടിറ്റ്യുറ്റിൽ വെച്ചു നടന്നു..

ഉദ്യാന പാലനത്തിൽ താൽപ്പര്യമുള്ള ഒരു കൂട്ടം ആളുകളുടെ കൂട്ടായ്മയാണിത്. രാവിലെ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തന്പുരാൻ സ്മാരകത്തിൽ പുഷ്‌പ്പാർച്ചനയോടെ പരിപാടികൾക്ക് തുടക്കമായി.
പരിപാടികളുടെ ഭാഗമായി ഹെൽത്ത് കെയർ അങ്കണത്തിൽ കൂടുതൽ ചെടികൾ വെച്ചു പിടിപ്പിക്കുന്ന പരിപാടി നടന്നു. കൊടുങ്ങല്ലൂർ പഞ്ചഭൂതം _ മ്യൂസിക്ക് ബൻഡ് പാട്ടുകൾ അവതരിപ്പിച്ചു. പരിപാടികൾക്ക് കൂട്ടായ്മയുടെ അമരക്കാരായ റെജി തോമസ് (ഇടുക്കി), സനുജ മിഫ (പത്തനംതിട്ട), റാണി ജേകബ് (മതിലകം), ഗീത ടീച്ചർ (വെസ്റ്റ്‌ കൊരട്ടി), വത്സപീറ്റർ (തൃശൂർ), മൈമൂന (കൊല്ലം), ലിജിന (കണ്ണൂർ), സോമകുമാരി (തിരുവല്ല), വിനീത സൂനജ് (കോഴിക്കോട്), പ്രീതി ഉണ്ണി (കൊടുങ്ങല്ലൂർ), ബീനാ ലോറൻസ് (തൃശ്ശൂർ) എന്നിവർ നേതൃത്വം നൽകി.

60 വയസ്സ് പൂർത്തിയാക്കിയ ഗ്രുപ്പ് അംഗങ്ങളായ ഗീത ടീച്ചർ, ബീന ലോറൻസ്, വൽസ പീറ്റർ, എന്നിവരെ യോഗം ആദരിച്ചു.

Spread the News