‘ജമാഅത്തെ ഇസ്‌ലാമി യെ അറിയുക ‘ എന്ന തലക്കെട്ടിൽ ജമാ അത്തെ ഇസ്‌ലാമി കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി പോലീസ് സ്റ്റേഷൻ മൈതാനിയിൽ പൊതു പരിപാടി സംഘടിപ്പിച്ചു.
നിയമസഭയിൽ ഉൾപ്പെടെ മുഖ്യമന്ത്രിയെ പോലുള്ളവർ തന്നെ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ സമയമെടുത്ത് പ്രചാരണം നടത്തുന്നത് കൂടുതൽ സ്വീകാര്യത കിട്ടാനല്ലാതെ സംഘടനക്ക് ഒരു കോട്ടവും വരുത്തിയിട്ടില്ലെന്ന് പരിപാടി ഉൽഘാടനം ചെയ്ത ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ്‌വി അഭിപ്രായപ്പെട്ടു.
. സലീം മമ്പാട് മുഖ്യ പ്രഭാഷണം നടത്തി.
ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് കെ കെ ഷാനവാസ് അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ ഏരിയ പ്രസിഡന്റ് എം എം അനസ് നദ്‌വി സ്വാഗതവും സെക്രട്ടറി പി.കെ മുഹമ്മദ് നന്ദിയും പറഞ്ഞു. പി.ഡി അബ്ദുറസാഖ് മൗലവി, ഒമർ അബൂബക്കർ, ഇ എ മുഹമ്മദ് റഷീദ്, വി.എസ് മൊയ്‌ദീൻ തുടങ്ങിയവർ പങ്കെടുത്തു. അഫ്സൽ ഖിറാഅത്ത് നടത്തി.