മേത്തല ചള്ളിയിൽ ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലെ മകരം മൂന്നാം ചൊവ്വ മഹോത്സവത്തിന് ഭക്തി സാന്ദ്രമായ സമാപനം
മൂന്ന് ദിവസങ്ങളിലായി നടന്ന ചടങ്ങുകൾക്ക് തന്ത്രി വര്യൻ ബ്രഹ്മശ്രീ സി.കെ.നാരായണൻകുട്ടി ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു.ആഘോഷങ്ങളുടെ ഭാഗമായി മേത്തല ശ്രീ നാരായണ സമാജം പരിസരത്ത് നിന്ന് ഗജവീരൻ്റെ അകമ്പടിയോടെ നടന്ന എഴുന്നെള്ളിപ്പിൽ നിരവധി ഭക്തർ പങ്കെടുത്താ. തുടർന്ന് ദീപാരാധന, അനുമോദന സദസ്, നൃത്ത സമേതം പറ നിറയ്ക്കൽ, തായമ്പക, വിളക്കെഴുന്നെള്ളിപ്പ് എന്നിവ നടന്നു.ഫെബ്രുവരി രണ്ടിന് പ്രതിഷ്ഠാദിന ചടങ്ങുകൾ നടക്കും. രക്ഷാധികാരി ഉമേഷ് ചള്ളിയിൽ, പ്രസി ഡോ.സി.കെ.സുഭാഷ്, സെക്രട്ടറി സി.പി.പ്രസന്നൻ, ട്രഷറർ, സി.വി.പ്രവീൺ, ചെയർമാൻ, സി.പി.രാജേന്ദ്രനാഥ് എന്നിവർ നേതൃത്വം നൽകി.