Skip to content

അത്താണി ആശുപത്രി സംരക്ഷണ സമിതി

അത്താണി ആശുപത്രി സംരക്ഷണ സമിതി

കൊടുങ്ങല്ലൂരിലെ മാടവന അത്താണി ആശുപത്രിയിൽ കിടത്തി ചികിത്സയില്ലാത്തത് രാഷ്ട്രീയ നയത്തിന്റെ ഭാഗമാണെന്ന് പരിസ്ഥിതി പ്രവർത്തകനും, ജനകീയ പ്രതിരോധ സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടുമായ സി.ആർ നീലകണ്ഠൻ പറഞ്ഞു.

മാടവന ആശുപത്രിയിൽ കിടത്തി ചികിത്സാ സൗകര്യങ്ങൾ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്, പേ ബസാർ ഹിദായത്തുൽ ഇസ്ലാം മദ്രസ ഹാളിൽ ആശുപത്രി സംരക്ഷണ സമിതി സംഘടിപ്പിച്ച പടിഞ്ഞാറൻ മേഖല കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശുപത്രി സംരക്ഷണ സമിതി കൺവീനർ കെ.വി വിനോദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ: സുജ ആന്റണി വിഷയാവതരണം നടത്തി, സിറാജുദ്ദീൻ ഷാജി, ഇ.കെ സോമൻ മാസ്റ്റർ, വി.കെ അബ്ദുൾ മജീദ്, സി.എ റഷീദ്, ഡോ.എം. പ്രദീപൻ, ശിവരാമൻ, പി.വി സത്യൻ, വി.ഐ അഷറഫ്, നജീബ് മുഹമ്മദ്, സിറാജ് താനത്ത് പറമ്പിൽ, ഷിഹാബ്, എന്നിവർ സംസാരിച്ചു.
ഷമീർ അത്താണി,
ഒ.എം ശ്രീജ, കെ.വി രാജീവൻ, സി.എസ് കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.

Spread the News