Skip to content

സുമേധ ക്വിസ് ഫെസ്റ്റിവെൽ ഗ്രാൻ്റ് ഫിനാലെ

സുമേധ ക്വിസ് ഫെസ്റ്റിവെൽ ഗ്രാൻ്റ് ഫിനാലെ

ഇ.ടി ടൈസൺ എം എൽ എ യുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ അക്ഷര കൈരളിയുടെ ഭാഗമായുള്ള സുമേധ ഉന്നത വിദ്യാഭ്യാസ പദ്ധതി ക്വിസ് ഫെസ്റ്റിവൽ ഗ്രാൻ്റ് ഫിനാലെ ഞായറാഴ്ച രാവിലെ ഒമ്പതിന് പി വെമ്പല്ലൂർ എം ഇ എസ് അസ്മാബി കോളേജിൽ നടക്കും

എൽ പി , യുപി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി , അധ്യാപകർ , രക്ഷിതാക്കൾ എന്നീ ആറ് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. എൽ പി വിഭാഗം വിദ്യാർത്ഥികൾക്ക് നമ്മുടെ കേരളം, യു പി വിഭാഗത്തിന് ഇന്ത്യൻ സ്വാതന്ത്ര്യ സമരം , ഹൈസ്കൂൾ വിഭാഗത്തിന് കേരള നവോത്ഥാനം, ഹയർ സെക്കണ്ടറി വിഭാഗത്തിന് ഇന്ത്യൻ ഭരണഘടന, അധ്യാപകർക്ക് ഗാന്ധി ക്വിസ് , രക്ഷിതാക്കൾക്ക് പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിലാണ് ക്വിസ് മത്സരം നടക്കുക സോഷ്യൽ എൻജിനീയറിങ് കൂട്ടായ്മയായ വി ക്യാൻ സോഷ്യൽ ഇന്നോവേറ്റർസ് , എം ഇ എസ് അസ്മാ ബി കോളേജ്, എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത് വിദ്യാർത്ഥികളുടെ അറിവിനെ പരിപോക്ഷിപ്പിക്കുന്നതിനും വിജ്ഞാന മേഖലയിൽ മത്സരബുദ്ധിയോടെ മുന്നേറാനുമാണ് സുമേധപദ്ധതി ലക്ഷ്യമാക്കുന്നതെന്ന് ഇടി ടൈസൺ എം എൽ എവാർത്താ സമ്മേളനത്തിൽ പറഞ്ഞു. എസ് എൻ പുരം പഞ്ചായത്ത് പ്രസിഡണ്ട് എം എസ് മോഹനൻ, പി ബി മുഹമ്മദ് റാഫി, വി എസുഹൈൽ, കെ എ നസീമ, കെ വി ഷാർജറ്റ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംസാരിച്ചു

Spread the News