Skip to content

അഭിമാനനേട്ടവുമായി പടിഞ്ഞാറെ വെമ്പല്ലൂർ ശ്രീ സായ് വിദ്യാഭവൻ

നാഷ്ണൽ റോളർ ബാസ്കറ്റ് ബോളിൽ കേരളത്തെ പ്രതിനിധികരിച്ചു അഭിമാന നേട്ടവുമായി ശ്രീസായി വിദ്യാ ഭവനിലെ വിദ്യാർത്ഥികൾ.

നാഗ്പൂരിൽ നടന്ന ഫോർത്ത് നാഷണൽ റോളർ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് അണ്ടർ ഇലവൻ ബോയ്സ് ഇനത്തിൽ രണ്ടാം സ്ഥാനവും, അണ്ടർ ഇലവൻ ഗേൾസ് ഇനത്തിൽ ഒന്നാം സ്ഥാനവും, അണ്ടർ 14 ഇനത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി കൊണ്ട് ശ്രീ സായിവിദ്യാഭവന് ഉജ്ജ്വല നേട്ടം.

നാഗ്പൂരിൽ വച്ച് സംഘടിപ്പിച്ച ഫോർത്ത് നേഷ്ണൽ റോളർ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ 10 സംസ്ഥാനങ്ങളുമായി ഏറ്റുമുട്ടി ശ്രീ സായിവിദ്യാഭവൻ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി കൊണ്ട് ഉജ്ജ്വല നേട്ടം കൈവരിച്ചു.അണ്ടർ ലെവൻ ഗേൾസ് ഇനത്തിൽ കൂളിമുട്ടം മുണ്ടേങ്ങാട്ടിൽ പ്രവീണിന്റെയും തുളസിയുടെയും മകളായ ദേവ്ന എം പി, കൂളിമുട്ടം ചിറയിൽ സജീഷിന്റെയും നി തുവിന്റെയും മകൾ അമേയ സി.എസ് എന്നിവർ ഒന്നാം സ്ഥാനവും, അണ്ടർ ലെവൻ ബോയ്സ് ഇനത്തിൽ കൂളിമുട്ടം എമ്മാട് മാടത്തിങ്കൽ ഉണ്ണികൃഷ്ണന്റെയും പ്രിയങ്കയുടെയും മകനായ അവിൻ എം യു, പി വെമ്പല്ലൂർ ചെട്ടിപ്പറമ്പിൽ നിധിന്റെയും, ഗീതുവിന്റെയും മകനായ ദേവദക്ഷ് സി. എൻ, കൈപ്പമംഗലം പള്ളായ് വീട്ടിൽ പ്രജീഷ് പ്രസന്നന്റെയും നീതുവിന്റെയും മകനായ റിഷാൻ പി പ്രജീഷ് ,കൂളിമുട്ടം എമ്മാട് കാടുവെട്ടി സതീഷ് ബാലന്റെയും ദിവ്യയുടെയും മകനായ ആര്യൻ കെ എസ്, ശ്രീനാരായണപുരം പനങ്ങാട് തേജസ് വീട്ടിൽ അനുറഹിമിന്റെയും അനീഷ അനുവിന്റെയും മകനായ ആർണവ് അനു, വഞ്ചിപ്പുര തെക്കിനിടത്ത് സുധീഷിന്റെയും ശ്യാമയുടെയും മകനായ ആദിഷ് ടി എസ്, പുല്ലൂറ്റ് ചാപ്പാറ കൊളപറമ്പിൽ സനോജിന്റെയും, നീതുവിന്റെയും മകനായ ആദി വിനായക് കെ.എസ്,
എന്നിവർ രണ്ടാം സ്ഥാനവും, അണ്ടർ ഫോർട്ടീൻ ഇനത്തിൽ വഞ്ചിപുര തെക്കിനിടത്ത് സുധീഷിന്റെയും ശ്യാമയുടെയും മകനായ ആദിദേവ് ടി എസ്, കൈപ്പമംഗലം ചെട്ടിപ്പറമ്പിൽ ദിനേഷിന്റെയും വിനീതയുടെ മകൻ അഥിരജ് സി ഡി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികളായ വിദ്യാർത്ഥികളെ മെ മെന്റോ നൽകി അനുമോദിച്ചു.

Spread the News