പുല്ലൂറ്റ്, കെ.കെ.ടി.എം. ഗ’വ. കോളേജിൽ ബിരുദദാനസമ്മേളനവും
കിര്‍ഫ് റാങ്ക് – വിജയാഘോഷവും നടത്തി.
പുല്ലൂറ്റ്- മുസിരിസ് കൺവെൻഷൻ സെൻ്ററിൽ വെച്ച് നടന്ന കെ.കെ.ടി.എം. ഗവ. കോളേജിൻ്റെ ബിരുദദാന സമ്മേളനവും കിർഫ് റാങ്ക് നേട്ടത്തിൻ്റെ ആഘോഷവും മെറിറ്റ് ഡേയും കേരള കലാമണ്ഡലം മുൻ വൈസ് ചാൻസ്ലർ ഡോ. ടി. കെ. നാരായണൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ബിരുദ, ബിരുദാനന്തര വിഷയങ്ങളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അദ്ദേഹം ബിരുദം സമ്മാനിച്ചു.
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മികവിൻ്റെ പാതയിൽ മുന്നേറുന്ന കെ. കെ. ടി. എം. ഗവ. കോളേജിന്, കേരളസര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ റാങ്കുചെയ്യുന്ന കേരള ഇൻസ്റ്റിട്യൂഷനൽ റാങ്കിംഗ് ഫ്രെയിംവർക്കിൽ സംസ്ഥാന തലത്തിൽ 31-ആം റാങ്കാണ് കൈവരിച്ചത്. സംസ്ഥാനത്തെ സർക്കാർ കോളേജുകളിൽ അഞ്ചാം സ്ഥാനവും തൃശൂർ ജില്ലയിലെ സർക്കാർ കോളേജുകളിൽ ഒന്നാം സ്ഥാനവും ഇതോടൊപ്പം കോളേജിന് സ്വന്തമായി. ഒന്നാംറാങ്ക് നേടിയ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് 59.5 പോയിന്റ് ലഭിച്ചപ്പോള്‍ 53. 2 പോയിൻ്റ് നേടിയാണ് കെ.കെ.ടി.എം.ഗവ.കോളേജ് ഉയർന്ന റാങ്കിലേക്കെത്തിയത്. അധ്യാപനം, ഗവേഷണം, വിജയശതമാനം, വിദ്യാര്‍ഥികളുടെ നൈപുണിവികസനം, ശാസ്ത്രാവബോധം വളര്‍ത്തല്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് കിര്‍ഫ് റാങ്കിംഗ് നടത്തിയത്.
ബിരുദദാന സമ്മേളനത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ഡോ. മാഗി ഇ. എസ് ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ബിന്ദു ശർമിള ടി. കെ. അദ്ധ്യക്ഷയായി. വൈസ് പ്രിൻസിപ്പാൾ ഡോ. ജി. ഉഷാകുമാരി, ഐ.ക്യു.എ. സി.മെമ്പർ ഡോ.കൃഷ്ണകുമാർ, കോളേജ് ചെയർമാൻ ഋഷികേശ് ബാബു എം.സി., പി.ടി.എ. വൈസ് പ്രസിഡണ്ട് എം.ആർ.സുനിൽ ദത്ത് എന്നിവർ സംസാരിച്ചു.
ചടങ്ങിന് പി.ടി.എ.സെക്രട്ടറി ഡോ. വിനയശ്രീ എസ്. സ്വാഗതവും രാഗ ആർ നന്ദിയും പറഞ്ഞു.