Skip to content

എ.കെ.ടി.എ.എടവിലങ്ങ് യൂണിറ്റ് സമ്മേളനം

എ.കെ.ടി.എ.എടവിലങ്ങ് യൂണിറ്റ് സമ്മേളനം

എ.കെ.ടി.എ.എടവിലങ്ങ് യൂണിറ്റ് സമ്മേളനം നടന്നു

കേരള തയ്യൽ തൊഴിലാളി ക്ഷേമ ബോഡിൽ നിന്നും മുടങ്ങിക്കിടക്കുന്ന പ്രസവാനുകൂല്യം ഒറ്റതവണയായി വിതരണം ചെയ്യണമെന്ന് ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ എടവിലങ്ങ് യൂണിറ്റ് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.സംസ്ഥാന സെക്രട്ടറി എം.കെ.പ്രകാശൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസി.ടി.ജി.ലിജി അദ്ധ്യക്ഷയായി.സെക്രട്ടറി ലീന അഗസ്ത്യൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സജിത വരവ് ചിലവ് കണക്കുo അവതരിപ്പിച്ചു. ജില്ലാ പ്രസി.അബ്ദുൾ ഖാദർ എടവിലങ്ങ് ,ഏരിയ സെക്രട്ടറി എം.എം.ഐഷാബി, ഇ.എ.മുഹമ്മദ് അഷ്റഫ് ,സി.വി.ജയരാജൻ, പ്രജിത, സജി വൻ എന്നിവർ സംസാരിച്ചു

Spread the News