അനുഭവങ്ങളിലൂടെയും കളികളിലൂടെയും ശേഷി വികാസമൊ രുക്കുന്ന പ്രീ സ്കൂൾ വിദ്യാഭ്യാസത്തിനായി സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കി വരുന്ന വർണ്ണക്കൂടാരം കൊടുങ്ങല്ലൂർ നഗരസഭയിലെ ജി എൽ പി എസ് പാലിയന്തുരുത്തിൽ പ്രവർത്തനസജ്ജമായി.
സ്റ്റാർസ് പദ്ധതി പ്രകാരം അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് ബി.ആർസിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ വർണ്ണ കൂടാരത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ടി കെ ഗീത നിർവഹിച്ചു.
വൈസ് ചെയർമാൻ വിഎസ് ദിനൽ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലത ഉണ്ണിക്കൃഷ്ണൻ,കെഎസ് കൈസാബ്,ഷീല പണിക്കശ്ശേരി,എൽസി പോൾ,ഓ എൻ ജയദേവൻ,കൗൺസിലർമാരായ കെ ആർ ജൈത്രൻ,ടി എസ് സജീവൻ,കെ എ വത്സല, ഡോ. എൻ.ജെ. ബിനോയ്,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി മൊയ്തീൻകുട്ടി,പി എം മോഹൻരാജ് , ഹെഡ്മിസ്ട്രസ് ടി ആർ സെൽവി, ഇ എൻ രാധാകൃഷ്ണൻ,എം സാബിറ , സി .ബി . സൗമ്യ ,പൗർണമി വിനോദ്, വിഎസ് നിവേദിത , സി. എസ്.വന്ദന,എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ ആർട്ടിസ്റ്റ് സുബിൻ ജിത്തിനെ ആദരിച്ചു.
രക്ഷിതാക്കളുടെയും വിദ്യാർത്ഥിനികളുടെയും കലാപരിപാടികളും നടന്നു.