Skip to content

മഹിളാ കോൺഗ്രസ് പ്രതിഷേധം

വൈദ്യുതി ചാർജ് വർദ്ധനയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് എറിയാട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ , എറിയാട് കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ച് നടത്തി.

ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻറ് സുന്ദരൻ കുന്നത്തുള്ളി മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു..
സംസ്ഥാനത്തെ കുടുംബങ്ങളുടെ ബജറ്റ് തകർത്ത് ജീവിതം ദുസ്സഹമാക്കുകയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചെയ്യുന്നതെന്ന് ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് സുന്ദരൻ കുന്നത്തുള്ളി ആരോപിച്ചു. ജനങ്ങളെ എല്ലാ മേഘലകളിലും വരിഞ്ഞ് മുറുക്കുകയാണ് ഭരണകൂടങ്ങൾ . കാലഘട്ടത്തിന്റെ അനിവാര്യതയായി സമരങ്ങൾ മാറുമ്പോൾ പഴയ സമര തൊഴിലാളികളായ ഡി.വൈ.എഫ്.ഐ പന്തങ്ങൾ വലിച്ചെറിഞ്ഞ് ഇരുട്ടിൽ സുഖ സുഷുപ്തിയിലാണ് എന്നദ്ദേഹം പറഞ്ഞു. ജ്ഞാനികൾ നിർമ്മിക്കുന്ന വീട് തച്ച് തകർക്കുന്ന ഭോഷൻമാരാണ് രാജ്യം ഭരിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത് പറഞ്ഞു. മഹിളാ കോൺഗ്രസ് എറിയാട് ബ്ലോക്ക് പ്രസിഡണ്ട് ഷമീന ഷരീഫ് അധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറി അഡ്വ പി എച്ച് മഹേഷ്, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മേരി ജോളി,
എടവിലങ്ങ് പഞ്ചായത്ത് അംഗം ജോസ്മി ടൈറ്റസ്,
ജില്ലാ രക്ഷാധികാരി സി.ബി. ജയലക്ഷ്മി ടീച്ചർ, പ്രസന്ന ശിവദാസ്,  ഡി.സി.സി അംഗം ആർ.ബി.മുഹമ്മദാലി
നേതാക്കളായ പി . കെ. അബ്ദുൽ റഹ്മാൻ മാസ്റ്റർ, സൈനുദ്ദീൻ കാട്ടകത്ത്, ബെന്നി കാവാലംകുഴി, ബഷീർ കൊണ്ടാമ്പുള്ളി, പി.എച് നാസർ,  റഷീദ് പോനാകുഴി, അഡ്വ. സക്കീർ ഹുസൈൻ, വിജയൻ ചക്കാണ്ടി, അസീസ് കാട്ടകത്ത്, ടി.കെ നസീർ,  പ്രൊഫ. കെ.എ. സിറാജ്, പി. ഏച്ച്.നസീർ, സലാം കുഴുപുള്ളി, T.S , രാജേന്ദ്രൻ മാസ്റ്റർ, ബീരാൻ കണ്ണെഴുത്ത്, നിസാർ എറിയാട്, നജീബ് പി. എം. എന്നിവർ പ്രസംഗിച്ചു.
മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്മാരായ ആശാ കമറുദ്ധീൻ, പ്രവീന്ധ വിജുമോൻ, ലിഷ സുരേഷ്,സജീന അൻവർ,  ചന്ദ്രിക അരിയത്തുള്ളി, കെ.എ ശരീഫ്, പി . ഡി.വിജയൻ, ദീപാ വിനോദ്, അമീർ പത്പുള്ളി, P.A. ഷാജി , ഷമീർ പടിയത്ത്, പി. എ.സിദ്ദിക്ക്, യൂസഫലി കാട്ടകത്ത്, തുടങ്ങിയവർ നേതൃത്വം നൽകി.

Spread the News