വെളുത്ത കടവ് ദാറുസ്സലാം ജുമാ മസ്ജിദ് വഖഫ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വഞ്ചനാദിനം ആചരിച്ചു .
ദാറുസ്സലാം ജുമാ മസ്ജിദിന്റെ വിലമതിക്കാനാവാത്ത വഖഫ് സ്വത്തുക്കളും നാഷണൽ ഹൈവേ അതോറിറ്റിയിൽ നിന്നും ലഭിച്ച 2,76,48000രൂപയും വ്യാജരേഖ ഉണ്ടാക്കി തട്ടിയെടുത്തവരെ നിയമനടപടിക്ക് വിധേയമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തിൻ്റെ തുടർച്ചയായിട്ടാണ് വഞ്ചനാദിനം ആചരിച്ചത്.
വഞ്ചനാദിനവും ബഹുജന പ്രതിരോധവും സാഹിബിന്റെ പള്ളി മഹല്ല് കമ്മിറ്റി അംഗം അഷറഫ് ലാംസി ഉദ്ഘാടനം ചെയ്തു.
ദാറുസ്സലാം ജുമാ മസ്ജിദ് പ്രസിഡൻറ് അബ്ദുറഹ്മാൻ മാഷ് അധ്യക്ഷനായി.
സമരസമിതി അംഗം പി കെ സലിം സ്വാഗതം പറഞ്ഞു.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ബഹുജന പ്രതിരോധത്തിൽ പങ്കെടുത്തു സംസാരിച്ചു. മുസ്ലിംലീഗ് എസ്സെൻ പുരം പഞ്ചായത്ത് വൈസ് പ്രസിഡൻഡ് റഹ്മത്തലിയ, SN പുരം മുൻ പഞ്ചായത്ത് മെമ്പറും കോൺഗ്രസ്സ്നേതാവുമായ നിധീഷ്കുമാർ
സിപിഐ എം.SN പുരം ലോക്കൽകമ്മറ്റി സെക്രട്ടറി കെ രഘുനാഥ്, സിപിഐ കൊടുങ്ങല്ലൂർ മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി അഡ്വക്കേറ്റ്
എ ഡി സുദർശനൻ
എന്നിവർ സംസാരിച്ചു.
വാർഡ് മെമ്പർ രമ്യ പ്രദീപ്,
താജുദ്ദീൻ വലിയകത്ത്,
നൗഷാദ് ഊളക്കൽ,
നാസർ TM. അബ്ദു KB എന്നിവർ നേതൃത്വം നൽകി.