Skip to content

കോട്ടപ്പുറം ജലോത്സവം

കോട്ടപ്പുറം ജലോത്സവം

കൊടുങ്ങല്ലൂർ കോട്ടപ്പുറം മുസിരിസ് ബോട്ട് ക്ലബ്ബ്
ജലോത്സവത്തിൽ
പുത്തൻപറമ്പിൽ ജേതാക്കളായി.

വി.കെ രാജൻ ട്രോഫിക്ക് വേണ്ടിയുള്ള
എ ഗ്രേഡ് വിഭാഗം മത്സരത്തിൽ ഗോതുരുത്ത് പുത്രനെ പിന്തള്ളിയാണ് കൊച്ചിൻ ടൗൺ ക്ലബ്ബ് തുഴഞ്ഞ പുത്തൻ പറമ്പിൽ ഒന്നാമനായത്.
കെ.ഡി കുഞ്ഞപ്പൻ സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള
ബി ഗ്രേഡ് വിഭാഗത്തിൽ പുനർജനി ക്ലബ്ബ് തുഴഞ്ഞ വടക്കുംപുറം ജേതാവായി.സെൻ്റ് സെബാസ്റ്റ്യൻ നമ്പർ 2 രണ്ടാം സ്ഥാനം നേടി.
ഉച്ചക്ക് നടന്ന ചടങ്ങിൽ ബെന്നി ബെഹനാൻ എം.പി ജലോത്സവം ഉദ്ഘാടനം ചെയ്തു.
വി.ആർ സുനിൽകുമാർ എം.എൽ എ അധ്യക്ഷത വഹിച്ചു.നഗരസഭാ ചെയർപേഴ്സൺ ടി.കെ. ഗീത സംസാരിച്ചു.
സമാപന ചടങ്ങിൽ ജില്ലാ കലക്ടർ അർജുൻപാണ്ഡ്യൻ
സമ്മാന വിതരണം നിർവഹിച്ചു.
ഒ.സി ജോസഫ് അധ്യക്ഷത വഹിച്ചു.

Spread the News