Skip to content

അർച്ചകശ്രീ പൂജാ കോഴ്സ്

ആല’ ബ്രഹ്മശ്രീ.കോരു ആശാൻ സ്മാരക വൈദികസംഘത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന അർച്ചകശ്രീ പൂജാ പഠന കോഴ്സിന്റെ ഉദ്ഘാടനം നടന്നു.

ആല, കോവിൽപ്പറമ്പിൽ മുത്തപ്പൻ ചാൽ ക്ഷേത്ര സന്നിധിയിൽ വെച്ച് ഡോ:എം.വി നടേശൻ ഉദ്ഘാടനം ചെയ്തു. പൂജനീയ ബ്രഹ്മസ്വരൂപാനന്ദ സ്വാമികളുടെ വിശിഷ്ട സാന്നിധ്യത്തിൽസംഘം പ്രസിഡണ്ട് ‘എം.എൻ. നന്ദകുമാർ തന്ത്രികൾ അദ്ധ്യക്ഷത വഹിച്ചു. ആചാര്യൻ സി.ബി പ്രകാശൻ തന്ത്രികൾ അനുഗ്രഹഭാഷണം നടത്തി അക്കാദമിക് കമ്മറ്റി ചെയർമാൻ NS പ്രജീഷ് ശാന്തി സ്വാഗതവും PC ബൈജു ശാന്തി നന്ദിയും പറഞ്ഞു.

തുടർന്ന് വൈദികസംഘം പാഠശാലയിൽ കൂടിയ വാർഷിക 38-ാം വാർഷിക പൊതുയോഗത്തിന് പ്രസിഡണ്ട് എം എൻ നന്ദകുമാർ തന്ത്രികൾ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.കെ ലാലപ്പൻ തന്ത്രികൾ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ആചാര്യൻ സി.ബി പ്രകാശൻതന്ത്രികൾ അനുഗ്രഹഭാഷണം നടത്തി ഭാരവാഹികളായി എം.എൻ നന്ദകുമാർ തന്ത്രി പ്രസിഡണ്ട്, എ.ബി വിശ്വംഭരൻ തന്ത്രി വൈസ് പ്രസിഡണ്ട്, EK ലാലപ്പൻ തന്ത്രി സെക്രട്ടറി, PK ഉണ്ണി തന്ത്രി ജോ:സെക്രട്ടറി, PC. ബൈജു തന്ത്രി’ഖജാൻജി എന്നിവരെ തെരഞ്ഞെടുത്തു. PK ഉണ്ണി ശാന്തി സ്വാഗതവും OV സന്തോഷ് ശാന്തി നന്ദിയും പറഞ്ഞു

Spread the News