പടന്ന ഗ്രാമവേദി ഗ്രാമോത്സവ് 2024 30-ാം വാർഷിക ആഘോഷ പരിപാടി അഡ്വ.വി.ആർ.സുനിൽകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമവേദി പ്രസിഡൻ്റ് രാജേഷ് വളർകോടി അധ്യക്ഷനായി. സാഹിത്യകാരൻ ബക്കർ മേത്തല മുഖ്യപ്രഭാഷണം നടത്തി.നഗരസഭ ചെയർപേഴ്സൻ ടി.കെ.ഗീത, നഗരസഭ പ്രതിപക്ഷ നേതാവ് ടി.എസ്.സജീവൻ, കൊടുങ്ങല്ലൂർ നഗരസഭ വിദ്യഭ്യസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷീല പണിക്കശ്ശേരി, നഗരസഭ കൗൺസിലർ വി.എം.ജോണി എന്നിവർ സംസാരിച്ചു.സെക്രട്ടറി സജീവൻ വളർകോടി സ്വാഗതവും, ട്രഷറർ ബിൻഷ പ്രബീഷ് നന്ദിയും പറഞ്ഞു.ചികിത്സാ സഹായ വിതരണം വിദ്യഭ്യാസ അവാർഡ് വിതരണം സമ്മാന വിതരണം കലാകായിക മത്സരം, എന്നിവയും നടന്നു.
- Related News
- Latest News