പടിഞ്ഞാറെ വെമ്പല്ലൂർ ശ്രീ സായ് വിദ്യാഭവൻ 22-മത് വാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു.
കൈപ്പമംഗലം എംഎൽഎ ഇ ടി ടൈസൺ മാസ്റ്റർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത കാരിക്കേച്ചറിസ്റ്റും അഭിനേതാവുമായ ജയരാജ് വാര്യർ മുഖ്യാതിഥിയായിരുന്നു.
ബാബാസായി എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ അമ്പാടി ബാലകൃഷ്ണൻ അധ്യക്ഷനായി സ്കൂൾ അക്കാദമിക് ഡയറക്ടറും സീനിയർ പ്രിൻസിപ്പലുമായ സി. വിജയകുമാരി സ്വാഗതം പറഞ്ഞു.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
ഡോ.വരദ ബി മേനോൻ ,സി.ഇ.ഒ.വിഷ്ണു സായ് മേനോൻ, പി.ടി.എ പ്രസിഡൻ്റ് ടി ജയകുമാർ ,പി.ടി.എ.വൈസ് പ്രസി.രേഷ്മ അഭിലാഷ് , അഡ്വക്കേറ്റ് ജയകുമാർ ,സി നന്ദകുമാർ, എൻ വി ഷാജി , എം എൻ നന്ദകുമാർ, എം എ മോഹനൻ, ടി.എ. ഫഹദ്. പി യു കൃഷ്ണേന്ദു, പ്രിൻസിപ്പൽ സിജി. പി. സ് ,വൈസ് പ്രിൻസിപ്പൽ പി സി മോഹനൻ, ഹെഡ് ബോയ് ആദിശങ്കർ, ഹെഡ്ഗേൾ സ്നിയ കെ. ഡി എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു , 1400 ഓളം വിദ്യാർത്ഥികളാണ് വിവിധ പരിപാടികളിലായി കലാപ്രകടനങ്ങളുമായി വേദിയിൽ അണിനിരന്നത്. തുടർന്ന് ജില്ലാ -ദേശീയ- സംസ്ഥാന -അന്തർദേശീയ തലങ്ങളിൽ കലാ കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ ശ്രീ ജയരാജ് വാര്യർ മൊമെന്റോ നൽകി അഭിനന്ദിച്ചു.