കേരള ചെസ്സ് അസോസിയേഷൻ, മാമംഗലം ചെസ്സ് അക്കാദമി, റോട്ടറി ക്ലബ് കൊടുങ്ങല്ലൂർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കേരള സംസ്ഥാന ഫിഡെ റേറ്റഡ് റാപിഡ് ചെസ്സ് ചാംപ്യൻഷിപ്പും കേരള റാപിഡ് ചെസ്സ് ടീം സെലക്ഷനും കൊടുങ്ങല്ലൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഡിസംബർ 21 ന് റോട്ടറി ക്ലബ് ഹാളിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ
കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള താരങ്ങൾ പങ്കെടുക്കും.
ഈ മത്സരങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരാണ് ദേശീയ റാപിഡ് മത്സരങ്ങളിൽ കേരളത്തെ പ്രധിനിധീകരിക്കുക. വിജയികൾക്ക് ട്രോഫികളും,ക്യാഷ് അവാർഡുകളും, സർട്ടിഫിക്കറ്റുകളും സമ്മാനിക്കും. ലോക ചെസ്സ് ഫെഡറേഷന്റെ അംഗകാരത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്.
കൊടുങ്ങല്ലൂർ എം എൽ എ വി.ആർ സുനിൽകുമാർ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. കേരള ചെസ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി, വി.എൻ വിശ്വനാഥൻ മുഖ്യാതിഥിയായിരിക്കും . യൂണിയൻ ബാങ്ക് മേഖല മാനേജർ എം. സതീഷ്കുമാർ സമ്മാനവിതരണം നിർവ്വഹിക്കും. കൊടുങ്ങല്ലൂർ പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ
റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ടി.എൽ സത്യൻ, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ സി.എസ്
മോഹനൻ, ജനറൽ കൺവീനർ രാജീവ് വി. മാധവൻ, തൃശൂർ ചെസ് അസോസിയേഷൻ സെക്രട്ടറി എം.
പീറ്റർ ജോസഫ്, രൂപേഷ് എന്നിവർ പങ്കെടുത്തു.