Skip to content

ധർണ്ണ

വിവിധ ആവശ്യങ്ങളുന്നയിച്ച്നാഷൽ കോഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയിസ് & എഞ്ചിനീയേഴ്സ് കൊടുങ്ങല്ലൂർ ചാപ്റ്ററിൻ്റെ നേത്യത്വത്തിൽ ധർണ്ണ നടത്തി

പങ്കാളിത്വ പെൻപദ്ധതി പിൻവലിക്കുക. ശമ്പള പരിഷ്കരണ കരാറിന് അംഗീകാരം നല്കുക. ആരോഗ്യ ഇൻഷൂറൻസ് ഏർപെടുത്തുക. കേരളത്തെ സാമ്പത്തിക ഞെരുക്കത്തിലാക്കുന്ന കേന്ദ്ര നയം തിരുത്തുക. പെറ്റി കോൺട്രാക്റ്റ് ബില്ല് പാസാക്കുക. ഡി എ കുടിശ്ശിക അനുവദിക്കുക. മാസ്റ്റർ ട്രസ്സ് പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കൊടുങ്ങല്ലൂർ ഡിവിഷൻ ഓഫീസിനു മുൻമ്പിൽ ധർണ്ണ സംഘടിപ്പിച്ചത്.

പെൻഷനേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി എ ബി മുഹമ്മദ്സഗീർ ഉദ്ഘാടനം ചെയ്തു വർക്കേഴ്സ് ഫെഡറേഷൻ ഡിവിഷൻ പ്രസിഡണ്ട് ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ചു വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ടി കെ സഞ്ജയൻ വിശദീകരണം നടത്തി കോൺട്രാക്റ്റ് വർക്കേഴ്സ് അസോസിയേഷൻ സിഐടിയു ഡിവിഷൻ കൺവീനർ രഘുനാഥ്. പെൻഷനേഴ്സ് അസോസിയേഷൻ ഡിവിഷൻ വൈ: പ്രസിഡൻ്റ് കനകമണി തുടങ്ങിയവർ സംസാരിച്ചു, തുടർന്ന് പെൻഷനേഴ്സ് അസോസിയേഷൻ്റെ ഡയറക്റ്ററി പ്രകാശനം ചെയ്തു. ഡിവിഷൻ എക്സികൂട്ടീവ് എഞ്ചിനീയർ സ്മിത പ്രകാശനകർമ്മം നിർവ്വഹിച്ചു സുഗതൻ ഏറ്റുവാങ്ങി. ഓഫീസേഴ്സ് അസോസിയേഷൻ ഡിവിഷൻ കൺവീനർ നിഖിൽമോഹനൻ സ്വാഗതവും വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി എം ആർ ലാലു നന്ദിയും പറഞ്ഞു.

Spread the News