എറിയാട് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ അഴീക്കോട് മുനക്കൽ മുസ്രീസ് ഡോൾഫിൻ ബീച്ചിൽ വാട്ടർ എ.ടി.എം സ്ഥാപിച്ചു.
എറിയാട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വാട്ടർ എ .ടി .എം സ്ഥാപിച്ചത്.ഇ.ടി. ടൈസൻ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനംചെയ്തു, പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.രാജൻ അധ്യക്ഷനായി. പഞ്ചായത്ത് വൈ. പ്രസി.ഫൗസിയ ഷാജഹാൻ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.അസീം, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സാറാബി ഉമ്മർ, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നജ്മൽ ഷക്കീർ ,വാർഡ് മെമ്പർ സുമിത ഷാജി, സെക്രട്ടറി സറീന എ.അലി എന്നിവർ സംസാരിച്ചു.
രാഷ്ട്രീയ, സാമൂഹ്യ സാംസ്ക്കാരിക പ്രധിനിധികളും ചടങ്ങിൽ പങ്കെടുത്തു