വൈദ്യുതി ചാർജ് വർദ്ദനവിനെതിരെ കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കെ.എസ്.ഇ.ബി ഓഫീസ് മാർച്ച് നടത്തി.
കരാർ കാലാവധി അവസാനിച്ച മാണിയാർ ജല വൈദ്യുതി പദ്ധതി വീണ്ടും ഇരുപത്തിയഞ്ച് വർഷത്തേക്ക് അതേ സ്വകാര്യ കമ്പനിക്ക് നീട്ടിക്കൊടുക്കുന്നതിൽ വൻ അഴിമതിയുണെന്നും,
മന്ത്രി കെ.കൃഷ്ണൻ കുട്ടി പരസ്യമായി പ്രകടിച്ച എതിർപ്പ് ആത്മാർത്ഥതയുള്ളതാണെങ്കിൽ അഴിമതിക്കെതിരായ വികാരം പ്രകടിപ്പിച്ച അദ്ദേഹം മന്ത്രി സ്ഥാനം രാജി വയ്ക്കണമെന്നും കെ.പി.സി സി. വർക്കിങ്ങ് പ്രസിഡണ്ട് ടി.എൻ. പ്രതാപൻ അഭിപ്രായപ്പെട്ടു.
വൈദ്യുതി ചാർജ് വർദ്ദനവിനെതിരെ കെ.പി.സി.സി അഹ്വാന പ്രകാരം കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച കെ.എസ്.ഇ.ബി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെക്കെ നടയിൽ നിന്നും ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന മാർച്ച് ബോയ്സ് ഹൈസ്കൂളിനു സമീപം പോലീസ് തടഞ്ഞു.തുടർന്ന് നടന്ന ധർണയിൽ
ബ്ലോക്ക് പ്രസിഡണ്ട് ഇ.എസ്. സാബു അധ്യക്ഷത വഹിച്ചു
ജില്ലാ കോൺഗ്രസ്സ് ഭാരവാഹികളായ ടി.എം. നാസർ , നൗഷാദ് ആറ്റുപുറത്ത്, പി.വി. രമണൻ, വി.എം ജോണി,
സേവ്യർ പങ്കേത്ത് എന്നിവർ സംസാരിച്ചു.
കെ.പി. സുനിൽകുമാർ, എ.ആർ. ബൈജു, കെ.എസ്. കമറുദ്ദീൻ , ഡിൽഷൻ കൊട്ടെക്കാട്, നിഷാഫ് കുര്യാപ്പിള്ളി, പ്രിൻസി മാർട്ടിൻ,സനിൽ സത്യൻ
സുനിൽ കളരിക്കൽ
മുഹമ്മദ് ഷെരീഫ്
ജോഷി ചക്കാമാട്ടിൽ എന്നിവർ നേതൃത്വം നൽകി.