തണലാണ് കുടുംബം എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി നടത്തുന്ന കാമ്പയിന്റെ ഭാഗമായി എറിയാട് ഏരിയയുടെ നേതൃത്വത്തിൽ സമുദായ നേതാക്കളുടെ സംഗമം നടന്നു.
കുടുംബം എന്ന ഉന്നത സ്ഥാപനത്തെ വെല്ലുവിളിച്ച് ധാർമ്മിക പരിധികളെ അവഗണിക്കുന്ന സ്വതന്ത്ര വാദം, പുതിയൊരു മതമായി വളർന്നുകൊണ്ടിരിക്കുയാണെന്ന് ശംസുദ്ദീൻ നദ് വി. അഭിപ്രായപ്പെട്ടു തണലാണ് കുടുംബം എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി നടത്തിവരുന്ന കാമ്പയിന്റെ ഭാഗമായി എറിയാട് ഏരിയ സംഘടിപ്പിച്ച സമുദായ നേതാക്കളുടെ ഒത്തുചേരലിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ് ലാമി എറിയാട് ഏരിയ പ്രസിഡന്റ് ഒ.എ മുഹമ്മദ് ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. എറിയാട് മഹല്ല് ഏകോപന സമിതി സെക്രട്ടറി പി.എ അബ്ദുൽ കരീം ഹാജി, എറിയാട് പേബസാർ മഹല്ല് വൈസ് പ്രസിഡന്റ് കൊച്ചുമോൻ, എറിയാട് ഐ എസ് സി ചെയർമാൻ വീരാൻ കുട്ടി മൗലവി എന്നിവർ സംസാരിച്ചു. കടപ്പൂര് മഹല്ല് പ്രസിഡന്റ് കെ.എം അബ്ദുൽ ജബ്ബാർ, പ്രൊഫ. ടി.ഇ മുഹമ്മദ്, വിവിധ മഹല്ല് കമ്മിറ്റി അംഗങ്ങൾ, ഇമാമുമാർ എന്നിവർ പങ്കെടുത്തു. ജമാഅത്തെ ഇസ്‌ലാമി ഏരിയ സെക്രട്ടറി കെ.കെ ഇബ്രാഹിം കുട്ടി സ്വാഗതം പറഞ്ഞു.. പ്രോഗ്രാം കൺവീനർ ഫൈസൽ വലിയാറ, സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.കെ ഇഖ്ബാൽ, എൻ.എ അഹമ്മദ് സ്വാലിഹ് മാസ്റ്റർ, ഏരിയ കമ്മിറ്റി അംഗങ്ങളായ സി.എം റഷീദ്, അലി അക്ബർ, സോളിഡാരിറ്റി പ്രസിഡന്റ് എം.എ അനീസ് എന്നിവർ നേതൃത്വം നൽകി.