Skip to content

കാർഷിക വിളവെടുപ്പ്

പാലിയം തുരുത്ത് വിഡിയുപിഎസിൽ കാർഷിക വിളവെടുപ്പ് ഉത്സവം നടന്നു.

കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി കെ രാജു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥദായിനി സഭ പ്രസിഡന്റ് എം എസ് വിനയകുമാർ അധ്യക്ഷനായി.
പ്രധാനാധ്യാപിക ഒ എസ് ഷീന പദ്ധതി വിശദീകരണം നടത്തി.

സ്കൂൾ മാനേജർ കെ ഡി വിക്രമാദിത്യൻ, നഗരസഭ വൈസ് ചെയർമാൻ അഡ്വ വി എസ് ദിനൽ, ഉപജില്ലാ ഓഫീസർ പി മൊയ്തീൻകുട്ടി എന്നിവർ മുഖ്യാതിഥികളായിരുന്നു.വിദ്യാർത്ഥദായിനി സഭ സെക്രട്ടറി ഇ എൻ രാധാകൃഷ്ണൻ,പിടിഎ പ്രസിഡന്റ് ബാബു പി എസ്,എംപിടിഎ ചെയർപേഴ്സൺ സൗമ്യ സെന്തിൽ, കാർഷിക ഉപദേഷ്ടാവ് പ്രതാപൻ ,
സഭ ഡയറക്ടർ ബോർഡ് അംഗം സന്തോഷ്
എന്നിവർ സംസാരിച്ചു. ചീര, വെണ്ട, വഴുതന, കുമ്പളം, കുക്കുമ്പർ, പച്ചമുളക്, എന്നിവയാണ് വിളവെടുത്തത്.

Spread the News