Skip to content

തണലാണ് കുടുംബം

തണലാണ് കുടുംബം

എറിയാട് ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ “തണലാണ് കുടുംബം ” എന്ന വിഷയത്തിൽ ക്യാമ്പസ് മീറ്റ് സംഘടിപ്പിച്ചു.

എറിയാട് ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച തണലാണ് കുടുംബം എന്ന ക്യാമ്പയിന്റെ ഭാഗമായി വിമൻസ് അറബിക് കോളേജിൽ നടന്ന ക്യാമ്പസ് മീറ്റ് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡണ്ട് ഹുദ ബിൻത് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വിവാഹം ഒരു ബാധ്യതയല്ല മുന്നോട്ടുപോകാനുള്ള കരുത്താണ് വൈകുന്ന വിവാഹങ്ങൾ ധാർമികമായും ആരോഗ്യപരമായും സമൂഹത്തിൽ വലിയ വെല്ലുവിളികൾ ഉയർത്തുമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച ചെന്ത്രാപ്പിന്നി മുനവ്വിറുൽ ഇസ്ലാം ജുമാമസ്ജിദ് ഖത്തീബ് നസ്സിൽ മതിലകം വ്യക്തമാക്കി. ഏരിയ കൺവീനർ ഷാഹിദാ സ്വാലിഹ് അധ്യക്ഷത വഹിച്ച യോഗത്തിൽ അനീസ ഖിറാഅത്തും ജില്ലാ സമിതിയംഗം നൂർജഹാൻ നസീർ സ്വാഗതവും ഏരിയ ജോയിൻ സെക്രട്ടറി ഫസീല സഈദ് നന്ദിയും പറഞ്ഞു.

Spread the News