* പാട്ടും, പറച്ചിലും, കളിയും .ചിരിയുമായി എം ഇ എസ് കുടുംബ സംഗമം – “ഇമ്പം – 2024 ” ശ്രദ്ധേയമായി.
എം ഇ എസ് തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങൾ, താലൂക്ക് കമ്മിറ്റി അംഗങ്ങൾ, എംഇഎസ് യൂത്ത് വിങ് ജില്ലാ കമ്മിറ്റി അംഗങ്ങൾ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് കുടുംബ സംഗമം നടത്തിയത്. എം ഇഎസ് അസ്മാബി കോളേജിൽ വെച്ച് നടന്ന സംഗമം
എം ഇ എസ് സംസ്ഥാന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ.എം.അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു.
എം ഇ എസ് സ്ഥാപനങ്ങളുടെ കമ്മറ്റി അംഗങ്ങൾ, വിവിധ താലൂക്ക് കമ്മറ്റി അംഗങ്ങൾ, യൂത്ത് വിങ്ങ് ജില്ലാ കമ്മറ്റി അംഗങ്ങൾ ഉൾപ്പടെയുള്ള 120 കുടുംബങ്ങളാണ് ഈ സംഗമത്തിൽ പങ്കെടുത്തത്
എം ഇ എസ് കുടുംബാംഗങ്ങളുടെ വിവിധ തരം കലാപരിപാടികൾ, കായിക മൽസരങ്ങൾ എന്നിവയും അവതരിപ്പിച്ചു,
പ്രാഗ്രാം കോ-ഓഡിനേറ്റർ രാരു, ജില്ലാ ഭാരവാഹികളായ സിയാവുദീൻ അഹമ്മദ്,എ.ടി. ഇബ്രാഹിം കുട്ടി, കെ.എം.മുഹമ്മദ്, എന്നിവർ നേതൃത്വം നൽകി.
ജില്ലാസെക്രട്ടറി പി.കെ.മുഹമ്മദ് ഷമീർ സ്വാഗതവും ജോ.സെക്രട്ടറി കെ.എം.അബ്ദുൾ ജമാൽ നന്ദിയും പറഞ്ഞു.