ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ മതിലകം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 43- ആം സ്ഥാപകദിനം ആചരിച്ചു
സ്ഥാപകദിനത്തോടനുബന്ധിച്ച് ഏരിയാ പ്രസിഡണ്ട് ബാബുരാജിന്റെ അധ്യക്ഷതയിൽ യുവ തരംഗം വായനശാലയിൽ വച്ച് ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.മതിലകം സബ് ഇൻസ്പെക്ടർ രമ്യ കാർത്തികേയൻ ഉദ്ഘാടനം ചെയ്തു, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ മുഹമ്മദ് അഷ്റഫ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. ഏരിയാ സെക്രട്ടറി അൻസിയ റഹ്മത്തുള്ള സ്വാഗതവും.. ഏരിയ ട്രഷറർ പ്രസീത നന്ദിയും പറഞ്ഞു…ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ബി സുരേഷ്…കെവിചന്ദ്രൻ…. മനീഷ.. മറ്റ് ഏരിയ കമ്മിറ്റി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി