Skip to content

ഹോളി ഫെയർ ഫിയസ്റ്റ 24

ഹോളി ഫെയർ ഫീയസ്റ്റ -24 ഡിസംബർ 16 മുതൽ 21 വരെ ഹോളി ഹോളി ഗ്രേസിന്റെ വിശാലവും മനോഹരവുമായ ക്യാമ്പസിൽ വച്ച് നടക്കും.

പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്ത് മാളയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തിയ ഹോളി ഗ്രേസ് കോളേജുകളുടെ വാർഷികാഘോഷവും ഹോളി ഗ്രേസ് ഫൗണ്ടേഷന്റെ 25മത് വാർഷികവും
-ഹോളി ഫെയർ ഫീയസ്റ്റ -24 ഡിസംബർ 16 മുതൽ 21 വരെ ഹോളി ഹോളി ഗ്രേസിന്റെ വിശാലവും മനോഹരവുമായ ക്യാമ്പസിൽ വച്ച് നടക്കും.
ഒട്ടേറെ വിസ്മയ കാഴ്ചകളും പ്രശസ്തരായ വ്യക്തിത്വങ്ങളുടെ സജീവ സന്നിധ്യവും കൊണ്ട് ഈ ആഘോഷവേദികൾ സമ്പന്നമാകും.

ഹോളി ഗ്രേസ് കോളേജുകളിലെ വിദ്യാർത്ഥികളുടെ മത്സരബുദ്ധിയോടെയുള്ള കലാപ്രകടനങ്ങളും, ഡിസംബറിന്റെ തണുത്ത രാവുകളെ ഊഷ്മളമാക്കുന്ന പ്രൊഫഷണൽ ബ്രാൻഡുകളുടെ സംഗീത പരിപാടികളും, ഈ വാർഷിക ആഘോഷത്തെ വർണ്ണാഭയാക്കുന്ന നിമിഷങ്ങളാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന അമ്യൂസ്മെന്റ് പാർക്ക്, വൈവിധ്യ ഉല്പന്നങ്ങൾ ലഭ്യമാകുന്ന പവലിയനുകൾ, കൊതിയൂറും വിഭവങ്ങൾ ഒരുക്കുന്ന ഭക്ഷണശാലകൾ തുടങ്ങിയവ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

പതിനാറാം തീയതി തിങ്കളാഴ്ച പ്രശസ്ത ഡിജെ സോനു സെബാസ്റ്റ്യൻ നയിക്കുന്ന സംഗീത സായാഹ്നം,
17ന് വൈകിട്ട് പ്രശസ്ത ഗായിക ഗൗരി ലക്ഷ്മി നയിക്കുന്ന സംഗീത നിശ,
18ന് വൈകിട്ട് ഫാഷൻ ഷോ,
21ന് വൈകിട്ട് 7 30ന് പ്രശസ്ത മ്യൂസിക് ബാൻഡ് – ആൽമരം ടീം ഒരുക്കുന്ന സംഗീത പരിപാടി തുടങ്ങിയവ പരിപാടിയുടെ സവിശേഷതകളാണ്.

ഹോളി ഫെയർ ഫീയസ്റ്റ -24 നാടിന് പുതിയൊരു അനുഭവമായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു.

Spread the News