ബഷീർ വടക്കൻ എഴുതിയ ” കനൽ പെയ്ത്ത് ” കവിതാ സമാഹാരം പ്രകാശനം ചെയ്തു.
മതിലകം പാരാ മൗണ്ട് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സിനിമ സംവിധായകൻ അമ്പിളി പുസ്തക പ്രകാശനം ചെയ്തു.
മുൻ .എം.പി പ്രൊഫ. സാവിത്രി ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു.
ഡി.സി.സി.സെക്രട്ടറി സി.എസ്.രവീന്ദ്രൻ അധ്യക്ഷനായി.ഇ.ടി. ടൈസൻ മാസ്റ്റർ എം.എൽ.എ. പഞ്ചായത്ത് പ്രസിഡൻ്റ് സീനത്ത് ബഷീർ എന്നിവർ മുഖ്യാതിഥിയായിരുന്നു. ബക്കർ മേത്തല പുസതക പരിചയം നടത്തി. എഴുത്തുകാരൻ കെ.ആർ.കിഷോർ പുസ്തക അവലോകനം നടത്തി.സിദ്ദീഖ് ഷമീർ, ഷൈജൻ ശ്രീവത്സം ,സുരേഷ് പെരിഞ്ഞനം, കാദർ പട്ടേ പാടം, ടി.കെ.ഗംഗാധരൻ, ഷിലിൻ പൊയ്യാറ എന്നിവർ സംസാരിച്ചു. സാമൂഹിക, സാംസ്ക്കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു