വള്ളിവട്ടം ഉമരിയ്യ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ കല്പിത സർവകലാശാലയായ കേരള കലാമണ്ഡലം സന്ദർശിച്ചു.
കേരള കലാമണ്ഡലത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ ആഴത്തിൽ തൊട്ടറിയാനും , ഇവിടെ പഠിപ്പിക്കുന്ന പരമ്പരാഗതാ കലകളെ കുറിച്ചു മനസിലാക്കാനും കലാമണ്ഡലത്തിലെ വിദ്യാർത്ഥികളുമായും ഫാക്കൽറ്റീസുമായി സംവദിക്കാനും ഒരവസരമായി. കേരളത്തിന്റെ ചരിത്രത്തെ കുറിച്ചും സംസ്ഥാനത്തിന്റെ കലയിലും സംസ്കാരത്തിലും അതിന്റെ സ്വാധീനത്തെ കുറിച്ചും വിദ്യാർത്ഥികൾക്ക് മനസിലാക്കാൻ സാധിച്ചു. സഹകരണത്തിന്റെയും കഠിനധ്വാനത്തിന്റെയും അർപ്പണ ബോധത്തിന്റെയും മൂല്യം കുട്ടികളിൽ ഊട്ടിയുറപ്പിക്കാൻ ഈ സന്ദർശനത്തിലൂടെ സാധിച്ചു. അക്കാദമിക് ഡയറക്ടർ എം കെ അബ്ദുൾ സത്താർ, പ്രിൻസിപ്പാൾ അനിത ടി ഐ, സ്കൂൾ സെക്രട്ടറി ഷാജി എം എസ് എന്നിവർ യാത്രക്ക് നേതൃത്വം നൽകി.