പനങ്ങാട് ഹൈസ്ക്കുളിലെ 1974- 80,1975-81 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു.
” രണ്ടാം പുളിമരത്തണൽ” എന്ന പേരിൽ ശ്രീനാരായണപുരം പോള ഹാളിൽ നടന്ന സംഗമത്തിൽ ഓടക്കുഴൽ അവാർഡ് -2023 ജേതാവ് ഗോപീകൃഷ്ണന് അനുമോദനം നൽകി സ്മരണിക -2003 പ്രകാശനവും ഗോപീകൃഷ്ണൻ നിർവഹിച്ചു.
പൂർവ വിദ്യാർത്ഥി സംഘടന പുളി മരത്തണൽ പ്രസിഡണ്ട് ഇസാ ബിൻ അബ്ദുൾ കരീം അദ്ധ്യക്ഷത വഹിച്ചു.
മുൻ ഹെഡ്മാസ്റ്റർ കെ.കെ. ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു. ഗോപീകൃഷ്ണൻ്റെ മലയാളം അദ്ധ്യാപിക
പി.ഭാഗ്യം ടീച്ചർ ഗോപീകൃഷ്ണനെ ആദരിച്ചു. രാജി കോട്ടായി അക്ഷരാദര പത്രം സമർപ്പിച്ചു. സ്കൂൾ മാനേജർ ലോലിത പ്രേമൻ, ഹെഡ്മിസ്ട്രസ് രേഖ കണ്ണൻ, എ.എ. രാംലാൽ കെ.വി. രാമചന്ദ്രൻ,
പി. ആർ. പ്രസാദിനി, എൻ. അനുരാധ എന്നിവർ സംസാരിച്ചു.