Skip to content

ഗീതാജ്ഞാനയജ്ഞം

ഗീതാജ്ഞാനയജ്ഞം

കൊടുങ്ങല്ലൂർ തിരുവള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഏഴു ദിവസം നീണ്ടുനിൽക്കുന്ന ഗീതജ്ഞാനയജ്ഞം ആരംഭിച്ചു

തുടർച്ചയായി ആറാമത്തെ വർഷമാണ് ഇവിടെ ഗീതാജ്ഞാനയജ്ഞം നടക്കുന്നത്. കോഴിക്കോട് ചിന്മയ മിഷൻ ആചാര്യൻ സ്വാമി ജിതാത്മാനന്ദ സരസ്വതിയാണ് യജ്ഞാചാര്യൻ.രാവിലെ സ്വാമിയെ ഗീതാ ശ്ലോകം ജപിച്ചുകൊണ്ട് പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു. ക്ഷേത്രം പ്രസിഡണ്ട് എം. കെ ഉദയഭാനു അധ്യക്ഷനായ ചടങ്ങിന് അമൃത ജിഫിൻ സ്വാഗതം പറഞ്ഞു. കൊടുങ്ങല്ലൂർ ക്ഷേത്രം അടികൾ ബ്രഹ്മശ്രീ സത്യധർമ്മനടികൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. അമൃത വിദ്യാലയം അധ്യാപികയും ആധ്യാത്മിക ആചാര്യയുമായ ഷീല ടീച്ചർ, മാതൃസമിതി അധ്യക്ഷ സുരാഖി പ്രസാദ് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച ഇന്ദുലേഖ ,ഡോക്ടർ വി. എ .അക്ഷയ, ഡോക്ടർ വൃന്ദ , ഡയാന ഷാജി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ധന്യ സെൽവകുമാർ നന്ദി പറഞ്ഞു.. ബീന ജനാർദ്ദനൻ, സീനഗിരീഷ്, പ്രമിത സജിത്ത്, സുരേഷ്, ഉണ്ണികൃഷ്ണൻ, എന്നിവ നേതൃത്വം നൽകി. തുടർച്ചയായി ഏഴുദിവസവും 10.30 മുതൽ 12 വരെയാണ് ഗീതാജ്ഞാനയജ്ഞം നടക്കുക .16 ന് യജ്ഞം സമാപിക്കും

Spread the News