CPi മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചരമവാർഷികം:
അനുസ്മരണത്തിൻ്റ ഭാഗമായി
കൊടുങ്ങല്ലൂർ താലൂക്ക് ഗവൺമെന്റ് ആശുപത്രിൽ AIYF കൈപ്പമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണ വിതരണം നടത്തി.
കാനം രാജേന്ദ്രൻ അനുസ്മരണ യോഗവും ഉച്ചഭക്ഷണ വിതരണവും CPI കൈപ്പമംഗലം മണ്ഡലം സെക്രട്ടറി ടി പി രഘുനാഥ് ഉദ്ഘാടനം ചെയ്തു.AIYF മണ്ഡലം പ്രസിഡന്റ് കെ എം. അനോക് അധ്യക്ഷനായി. AIYF മണ്ഡലം സെക്രട്ടറി ശിഹാബ് കാവുങ്ങൽ സ്വാഗതം പറഞ്ഞു, AIYF ജില്ലാ വൈസ് പ്രസിഡന്റ് സി കെ ശ്രീരാജ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അരുൺജിത് കാനപ്പിള്ളി, എം എസ് നിഖിൽ, AIYF മണ്ഡലം കമ്മിറ്റി അംഗങ്ങൾ, AIYF അഴീക്കോട് മേഖലാ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.