ഓൾ കേരള ടൈലേഴ്സ്സ് അസോസിയേഷൻ മതിലകം ഏരിയ പെരിഞ്ഞനം യൂണിറ്റ് സമ്മേളനം നടന്നു
മൂന്നുപീടിക വ്യാപാര ഭവനിൽ വെച്ച് എം. സ് മോഹൻദാസിന്റെ ആദ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡന്റ് ജോസ് തേറാട്ടിൽ സമ്മേളനം
ഉദ്ഘടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ലീനബാബു പ്രവർത്തന റിപ്പോർട്ടും യൂണിറ്റ് ട്രഷർ അജിത സദാനന്ദൻ വരവ് – ചിലവ് കണക്കും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി അൻസിയ റഹ്മത്തുള്ള സംഘടന റിപ്പോർട്ടും ജില്ലാ വൈസ് പ്രസിഡന്റ് പാനൽ അവതരണവും നടത്തി. ലീല കരുണാകരൻ സ്വാഗതവും, സുരജ ഷാജി നന്ദിയും പറഞ്ഞു. മികച്ച പ്രവർത്തനത്തിന് ഇ.ആർ ധർമപാലനെയും മെമ്പർഷിപ്പ് തുടർച്ചയായി എടുത്ത എം. സ് മോഹൻദാസ്, കെ. കെ കാർത്തികേയനെയും ചടങ്ങിൽ ആദരിച്ചു. കെ. കെ അല്ലി, സതീഷ് ആർ. സ് എന്നിവരെ പ്രസിഡന്റ് മാരായും, ലീനബാബു സെക്രട്ടറി, മേരി സജിത ട്രഷറർ, വൈസ് പ്രസിഡന്റ്റുമാരായി സുരേഷ് പി. ആർ, സുഷമ സഹദേവൻ, ജോയിന്റ് സെക്രട്ടറിമാരായി ആരാധന കെ. ജി, അജിത സദാനന്ദൻ എന്നിവർ അടങ്ങുന്ന 19 അംഗകമ്മിറ്റി നിലവിൽ വന്നു.
പ്രസവ ധനസഹായം 15000 രൂപ ഒറ്റത്തവണയായി നൽകാനും റോഡുകളിൽ സിഗ്നൽ ബോർഡ് കൃത്യമായി വെക്കുന്നതിനും യൂണിറ്റ് സമ്മേളനപ്രമേയേത്തി ലൂടെ ഗവണ്മെന്റിനോട് ആവശ്യപെട്ടു.