Skip to content

തീരദേശ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷം

തീരദേശ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷം

കൊടുങ്ങല്ലൂരിലെ എറിയാട് വെള്ളക്കെട്ട് രൂക്ഷം, മൂന്ന് വീടുകൾ തകർന്നു.

എറിയാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ പടിഞ്ഞാറെകൂറ്റ് ചന്ദ്രൻ
എടച്ചാലിൽ ബിന്ദു എന്നിവരുടെ വീടുകളാണ് കനത്ത മഴയെ തുടർന്ന് ഭാഗികമായി തകർന്നത്. മരം വീണ് ചള്ളിയിൽ ബാബുവിൻ്റെ വീടിനും കേടുപാട് സംഭവിച്ചു.
പ്രദേശത്ത് അമ്പതോളം വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
വടക്കൻ പ്രദേശത്ത് നിന്നും തോടുകളിലുടെ ഒഴുകിയെത്തുന്ന വെള്ളമാണ് ഇവിടങ്ങളിൽ നിറയുന്നത്.
മഴവെള്ളം വന്നു നിറഞ്ഞതോടെ ഈ പ്രദേശങ്ങളിൽ ജലജന്യരോഗങ്ങൾ പടർന്നു പിടിക്കുമെന്ന ആശങ്ക ഉടലെടുത്തിട്ടുണ്ട്.

Spread the News