Skip to content

ചീനവലകൾ തകർന്നു.

ചീനവലകൾ തകർന്നു.

കൊടുങ്ങല്ലൂർ അഴീക്കോട് മത്സ്യ ബന്ധന ബോട്ട് ഇടിച്ച് രണ്ട് ചീനവലകൾ തകർന്നു.

മടത്തിപ്പറമ്പിൽ ശ്രീജേഷിൻ്റെ ഉടമസ്ഥതയിലുള്ള ചീനവലയും, മടത്തിപ്പറമ്പിൽ സുന്ദരൻ, കയ്മപറമ്പിൽ വിജയൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ചീനവലയുമാണ് നശിച്ചത്.
ഇന്ന് പുലർച്ചെ പന്ത്രണ്ടേമുക്കാലോടെയായിരുന്നു സംഭവം.
കടലിലേക്കിറങ്ങുകയായിരുന്ന ബോട്ട് ചിനവലകൾ ഇടിച്ചു തകർക്കുകയായിരുന്നു.
മറുകരയിൽ മുനമ്പം പ്രദേശത്ത് ചീനവലയിലുണ്ടായിരുന്ന തൊഴിലാളികൾ അപകടം നടക്കുന്നത് കണ്ടുവെങ്കിലും ബോട്ടിനെ തിരിച്ചറിയാനായില്ല.
ഏകദേശം പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി തൊഴിലാളികൾ പറഞ്ഞു.

രണ്ട് ചീനവലകളിലായി പതിനഞ്ച് തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്.
ചീനവല നശിച്ച തൊഴിലാളികൾക്ക് അർഹമായ നഷ്ട പരിഹാരം നൽകണമെന്ന് എറിയാട് പഞ്ചായത്തംഗവും, കോൺഗ്രസ് അഴീക്കോട് മണ്ഡലം പ്രസിഡൻ്റുമായ കെ.എം സാദത്ത് ആവശ്യപ്പെട്ടു.

Spread the News