Skip to content

എ.കെ.ടി.എ.തൃക്കണാ മതിലകം

എ.കെ.ടി.എ.തൃക്കണാ മതിലകം

ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ മതിലകം ഏരിയ തൃക്കണ്ണാ മതിലകം യൂണിറ്റ് സമ്മേളനം നടന്നു.

യൂണിറ്റ് പ്രസിഡന്റ് ശ്രീമതി CS പ്രസന്നയുടെ അദ്ധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡന്റ് ജോസ് തേറാട്ടിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ദിൽസപ്രദീപ് കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഓമന സുകുമാരൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി അൻസിയ റഹ്‌മത്തുള്ള സംഘടനാ റിപ്പോർട്ടും ഏരിയ പ്രസിഡന്റ് KI ബാബുരാജ് പാനൽ അവതരണം നടത്തി.K K അല്ലി, K B സുരേഷ്, ലീന ബാബു എന്നിവർ സംസാരിച്ചു. ആമിന മുഹമ്മദ് സ്വാഗതവും ഫസീല നൗഷാദ് നന്ദിയും പറഞ്ഞു. CR ജയപ്രകാശൻ പ്രസിഡന്റ്, ദിൽസപ്രദീപ് കുമാർ സെക്രട്ടറി, രജ്ഞിത്ത് PP ട്രഷറർ, പ്രസന്നCS, ഓമന സുകുമാരൻ വൈസ് പ്രസിഡന്റ്, ഫസീല നൗഷാദ്,ഉഷ ജയപ്രകാശ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും 19 അംഗ കമ്മറ്റി നിലവിൽ വന്നു. പ്രസവധനസഹായം 15000 രൂപ ഒറ്റതവണയായി നൽകാനും ESI പദ്ധതിയിൽ തയ്യൽ തൊഴിലാളികളെ ഉൾപ്പെടുത്താനും യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.

Spread the News