Skip to content

കെ.എൽ.സി.എ.കോട്ടപ്പുറം രൂപത

കെ.എൽ.സി.എ.കോട്ടപ്പുറം രൂപത

കെ.എൽ.സി.എ കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തിൽ സമുദായ ദിനാചരണവും, മെറിറ്റ് അവാർഡ് വിതരണവും സംഘടിപ്പിച്ചു.

നമ്മളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളിൽ വിശ്വാസം അർപ്പിച്ച് ലക്ഷ്യങ്ങൾ നേടാൻ കഴിയട്ടെയെന്നും അതിലൂടെ മറ്റുള്ളവർക്ക് പ്രചോദനം നൽകാൻ നമ്മുക്ക് കഴിയണമെന്നും കോട്ടപ്പുറം രൂപതാ മെത്രാൻ ഡോ അംബ്രോസ് പുത്തൻവീട്ടിൽ പിതാവ് പറഞ്ഞു കെ.എൽ.സി.എ കോട്ടപ്പുറം രൂപത നടത്തിയ സമുദായദിനാചരണവും മെറിറ്റ് അവാർഡ് വിതരണവും ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരു അദ്ദേഹം

കോട്ടപ്പുറം ആൽബർടൈൻ അനിമേഷൻ സെന്ററിൽ നടന്ന പരിപാടിയിൽ കെ എൽ സി എ രൂപത പ്രസിഡന്റ് അനിൽ കുന്നത്തൂർ അദ്ധ്യക്ഷത വഹിച്ചു.ജോയ് ഗോതുരുത്ത് സമുദായദിന സന്ദേശം നൽകി.
KCF സംസ്ഥാന വൈസ് പ്രസിഡന്റ്
ഇ.ഡി. ഫ്രാൻസിസ്, ഷൈജ ടീച്ചർ, അലക്‌സ് താളൂപ്പാടത്ത് എന്നിവർ സംസാരിച്ചു.
പി എഫ് ലോറൻസ് സ്വാഗതവും ടോമി തൗണ്ടശേരി നന്ദിയും പറഞ്ഞു.

ചടങ്ങിൽ ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ദേശീയ പുരസ്‌കാര ജേതാവ് ജിജോ ജോൺ പുത്തേഴത്ത്, ജൂനിയർ നാഷണൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ എയ്ഞ്ചൽ പി.എ., കടലിൽ 500 മീറ്റർ നീന്തി ലോകറേക്കോർഡ് കരസ്ഥമാക്കിയ സാൻഡ്രിയ ഫാന്റിൻ, സെഫാനിയ ഫാന്റിൻ എിവരെയും രൂപതയിലെ എസ്.എസ്.എൽ.സി., പ്ലസ്ടു, ഡിഗ്രി, പി.ജി തുടങ്ങി പി.എച്ച്ഡി വരെ ഉതവിജയം കരസ്ഥമാക്കിയ 180 വിദ്യാർത്ഥികളെയും അനുമോദിച്ചു.

പരിപാടികൾക്ക്
സേവ്യർ പടിയിൽ ജോസഫ് കോട്ടപ്പറമ്പിൽ , ടോമി തൗണ്ടശ്ശേരി , ജോൺസൺ വാളൂരാൻ, ജെയിംസ് , സേവ്യർ പുതുശേരി, ഷീന ജോസഫ്, എന്നിവർ നേതൃത്വം നൽകി.

Spread the News