“തണലാണ് കുടുംബം” സംസ്ഥാന കാമ്പയിന് തുടക്കം
ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന “തണലാണ് കുടുംബം” സംസ്ഥാനതല കാമ്പയിന് തുടക്കമായി. കൊടുങ്ങല്ലൂർ ശാന്തിപുരം എ.ആർ.വി കൺവെൻഷൻ സെന്ററിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ പി. മുജീബുർറഹ്മാൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ്വി അധ്യക്ഷത വഹിച്ചു. അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ വിഷയം അവതരിപ്പിച്ചു. പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, കേരള ശൂറ അംഗം പി. റുക്സാന, എം.ജി.എം. സംസ്ഥാന പ്രസിഡൻ്റ് സൽമ അൻവരിയ്യ, ജി.ഐ.ഒ. സംസ്ഥാന സമിതിയംഗം അഫ്റ ശിഹാബ്, എസ്.ഐ.ഒ. സംസ്ഥാന പ്രസിഡൻ്റ് ടി.കെ. മുഹമ്മദ് സഈദ് എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് സി.ടി. സുഹൈബ് സമാപന പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി തൃശൂർ ജില്ലാ പ്രസിഡൻ്റ് കെ.കെ. ഷാനവാസ് സ്വാഗതം പറഞ്ഞു. ഷക്കീർ കെ.എച്ച് ഖിറാഅത്തും കൺവീനർ എ.എസ്. അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു. വിവിധ പരിപാടികളോടെ കാമ്പയിൻ പരിപാടികൾ ഡിസംബർ ഒന്ന് മുതൽ ഒരുമാസം നീളും.