യൂത്ത് കോൺഗ്രസ് അഴീക്കോട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജീവിത ദർശനം യു പി വിഭാഗം ക്വിസ് മത്സരം സംഘടിപ്പിച്ചു.
ഗാന്ധിയൻ കളക്ടീവ് സംസ്ഥാന ഉപാധ്യക്ഷൻ ഇസാബിൻ അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എവിൻ സിന്റോ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എം സാദത്ത് മുഖ്യാഥിതിയായി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ഇകെ സോമൻ മാസ്റ്റർ ചോദ്യോത്തര സെഷന് നേതൃത്വം നൽകി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സി എ റഷീദ്, ജനറൽ സെക്രട്ടറി അബ്ബാസ് പള്ളി പാടത്ത്. പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് നജീബ് പി മുഹമ്മദ്, ഇ എം അബ്ദുൽ സലാം, പി കെ ശ്യാം കുമാർ , എന്നിവർ പ്രസംഗിച്ചു. എ ആർ സുധീർ സ്വാഗതവും, എൻ കെ മൻസൂർ നന്ദിയും പറഞ്ഞു. എമിൽ സിന്റോ , സി എ കബീർ എന്നിവർ നേതൃത്വം നൽകി.