കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
വിദ്യാഭ്യാസജാഥയ്ക്ക് കൊടുങ്ങല്ലൂരിൽ സ്വീകരണം നൽകി
“തോൽപ്പിച്ചാൽ നിലവാരം കൂടുമോ?” എന്ന മുദ്രവാക്യമാവതരിപ്പിച്ചുകൊണ്ടും “ഗുണമേന്മയുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികളുടെ അവകാശം” എന്ന ആശാമുന്നയിച്ചുകൊണ്ടും കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന സംസ്ഥാന വിദ്യാഭ്യാസജാഥയ്ക്ക് കൊടുങ്ങല്ലൂരിൽ സ്വീകരണം നൽകി. പരിഷത്ത് കൊടുങ്ങല്ലൂർ മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സ്വീകരണം നൽകിയത്.
വായനശാലകൾ, അധ്യാപക-വിദ്യാർത്ഥി സംഘടനകൾ, പി.ടി.എ, സർവീസ് സംഘടനകൾ, സാമൂഹിക – സാംസ്കാരിക – രാഷ്ട്രീയ സംഘടനകൾ തുടങ്ങിയവയർ പ്രതിനിധികൾ ലഘുലേഖാകിറ്റ് വാങ്ങി ജാഥയെ സ്വീകരിച്ചു.
മുതിർന്ന പരിഷത്ത് പ്രവർത്തകൻ കെ എം ബേബി അധ്യക്ഷത വഹിച്ച യോഗത്തിൽ
ജാഥയുടെ വൈസ് ക്യാപ്റ്റൻ ലിസി കടയ്ക്കൽ വിശദീകരണം നടത്തി.
കൊടുങ്ങല്ലൂർ മേഖലയിലെ 5 യൂണിറ്റുകളിലും ഒപ്പുശേഖരണം നടത്തി തയ്യാറാക്കിയിട്ടുള്ള മുഖ്യമന്ത്രിക്കുള്ള ഭീമഹർജി യൂണിറ്റ് സെക്രട്ടറിമാർ ജാഥയുടെ വൈസ് ക്യാപ്റ്റന് കൈമാറി.
പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി കെ മീരഭായ് , ജാഥാമാനേജർ കെ. കെ. സീമ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പി.എസ്.ജൂന, അഡ്വ. കെ പി രവിപ്രകാശ്, ജില്ലാ വൈസ് പ്രസിഡണ്ട് ജയ്മോൻ സണ്ണി,
കെ എസ് ജയ, ഡോ. കെ രാമചനന്ദ്രൻ, കെ സി ഫ്രാൻസീസ്, ഒ എൻ അജിത്കുമാർ, എ ബി മുഹമ്മദ് സഗീർ, കെ കെ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
മേഖലാ ജോ. സെക്രട്ടറി അജിത പാടാരിൽ സ്വാഗതവും കൊടുങ്ങല്ലൂർ യൂണിറ്റ് സെക്രട്ടറിയും സംഘാടകസമിതി കൺവീനറുമായ സുധീർ ഗോപിനാഥ് നന്ദിയും പറഞ്ഞു.
പരിഷത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി സോമൻ കാര്യാട്ടിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം പരിഷത് ഗാനങ്ങൾ ആലപിച്ചു.