Skip to content

ഗോൾഡ് മെഡൽ വിതരണം

വിജയത്തിലേക്ക് കുറുക്ക് വഴികൾ ഇല്ല- ഡോ.അലക്‌സാണ്ടർ ജേക്കബ്

ആരായിത്തീരണം എന്ന ലക്ഷ്യം ഉണ്ടാക്കി,ആ ലക്ഷ്യം പ്രാപിക്കാൻ ഉള്ള പദ്ധതികൾ ആവിഷ്ക്കരിച്ചു ,കഠിനാധ്വാനം ചെയ്യുന്നവർക്ക് വിജയം ഉണ്ടാകും,അതല്ലാതെ വിജയത്തിലേക്ക് കുറുക്ക് വഴികൾ ഇല്ല എന്ന് ഡോ.അലക്‌സാണ്ടർ ജേക്കബ് പറഞ്ഞു .ആധുനിക സാങ്കേതിക വിദ്യകളുടെ അനന്ത സാധ്യതകൾ പൂർണ്ണമായും ഉപയോഗിച്ച് ജീവിത വിജയം നേടാൻ അദ്ദേഹം വിദ്യാർത്ഥികളെ ഉദ്‌ബോധിപ്പിച്ചു.എം.ഇ.എസ് അസ്മാബി കോളേജ് അലുംനി അസ്സോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് സ്വര്‍ണ്ണമെഡല്‍ സ്‌കോപ്‌ളർഷിപ്പ് വിതരണവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളേജിലെ മുഴുവന്‍ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേയും ഉന്നത വിജയികള്‍ക്കായി 24 സ്വര്‍ണ്ണമെഡലുകളാണ് ഈ വര്‍ഷം വിതരണം ചെയ്തത്. കൂടാതെ വിദ്യാര്‍ത്ഥികളുടെ പഠന മികവും സാമ്പത്തിക സ്ഥിതിയും കണക്കിലെടുത്ത് ഒരു ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പും വേദിയില്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ: റീനാ മുഹമ്മദ് ആമുഖ പ്രഭാഷണം നടത്തി. കോളേജ് ഏറ്റെടുത്തു നടപ്പിലാക്കുന്ന വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനവും നടന്നു.
എം.ഇ.എസ്. അസ്മാബി കോളേജും കൊച്ചിന്‍ ക്യാന്‍സര്‍ സൊസൈറ്റിയും ഹെല്‍ത്ത് എയ്ഡ് മതിലകവും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ സ്തനാര്‍ബുദ നിര്‍ണ്ണയ ക്യാമ്പ് സധൈര്യം രണ്ടാംഘട്ടത്തിന്‍റെ ഉദ്ഘാടനം എം.ഇ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്തീന്‍ നിര്‍വ്വഹിച്ചു.

കോളേജ് എന്‍.എസ്.എസ്.ന്‍റെ നേതൃത്വത്തില്‍ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മ്മിച്ചു നല്‍കുന്ന വീടിന്‍റെ ധന ശേഖരണാര്‍ത്ഥമുള്ള കൂപ്പണ്‍ വിതരണം കോളേജ് മാനേജിംഗ് കമ്മറ്റി ചെയര്‍മാന്‍ ആസ്പിന്‍ അഷ്റഫ് നിര്‍വ്വഹിച്ചു.

സ്കോളര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സലിം അറക്കൽ സദസ്സിനെ അഭിസംബോധന ചെയ്തു. ജയശശീന്ദ്രന്‍, ഉമ, നസീര്‍ മാടവന, നസീർ ബാബു, ദിലീപ് സുബ്രഹ്മണ്യൻ , ഷിലീന്‍ പൊയ്യാറ, , കദീജാബി,നസറുദ്ദീന്‍, ഇക്ബാല്‍, സദറുദ്ദീന്‍ തുടങ്ങിയവര്‍ അനുമോദന പ്രസംഗം നടത്തി. പ്രസിഡണ്ട് ഡോ: കെ.പി. സുമേധന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ജനറല്‍ സെക്രട്ടറി നജീബ് സ്വാഗതവും ട്രഷറര്‍ ശ്രീധരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു

Spread the News