Skip to content

കുട്ടികളുടെ ഹരിത സഭ

കുട്ടികളുടെ ഹരിത സഭ

ശ്രീനാരായണപുരത്ത് കുട്ടികളുടെ ഹരിത സഭ നടത്തി.

മാലിനിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ എസ് എൻ പുരം മാർക്കറ്റ് ഓഡിറ്റോറിയൽ വെച്ച് നടത്തിയ കുട്ടികളുടെ മാതൃക ഹരിത സഭയുടെ ഉൽഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് എം എസ് മോഹനൻ നിർവ്വഹിച്ചു. പങ്കാളിത്തം കൊണ്ടും അവതരണം കൊണ്ടും ഹരിത സഭ ശ്രദ്ധേയമായി. ഗ്രാമ പഞ്ചായത്ത് പരിധിയിലെ 18 വിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 170 വിദ്യാർത്ഥികളും 25 അധ്യാപകരും,ജനപ്രതിനിധികളും, വിവിധ റിസോഴ്സ് സ്പേഴ്സൺമാരും ഹരിത കർമ്മ സേനാംഗങ്ങളും ഉൾപ്പെടെ 250 ൽ പരം പ്രതിനിധികളാണ് സഭയിൽ പങ്കെടുത്തത്.പദ്ധതിയുടെ ഭാഗമായി 9 വിദ്യാലയങ്ങളും 22 ഓഫീസുകളും ഹരിതവിദ്യാലയങ്ങളായും ഹരിത ഓഫീസ് കളായും പ്രഖ്യാപിച്ചു.പരിപാടിയിൽ പങ്കെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാർത്ഥികൾക്കും നൽകിയ ഹരിതസഭ സർട്ടിഫിക്കറ്റുകളുടെ വിതരണവും പ്രസിഡൻ്റ് നിർവ്വഹിച്ചു.വിദ്യാർത്ഥികളുടെ ഹരിതസഭ പാനലിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എച്ച് എസ് എസ് പനങ്ങാടിലെ നിവേദ്യ പ്രസാദ് അധ്യക്ഷയായി. ചടങ്ങിൽ ശിവന്യ,ഫഹമ ഫാത്തിമ, മുഹമ്മദ് സഫ്വാൻ,ഐഷ തുടങ്ങിയവർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. വികസന കാര്യം ചെയർമാൻ കെ എ അയൂബ്,വാർഡ് മെമ്പർമാരായ ഇബ്രാഹിംകുട്ടി,രമ്യ പ്രദീപ്,ജിബി മോൾ, അസി.സെക്രട്ടറി അബ്ദുള്ള ബാബു, ജൂനിയർ സൂപ്രണ്ട് രതീഷ് പി എസ്,ഹരിത കേരളം മിഷൻ കോഡിനേറ്റർ വിനീത, ഡോൺ ഡൊമിനിക്,കില തീമാറ്റിക് എക്സ്പേർട്ട് രേഷ്മ,ശുചിത്വ മിഷൻ കോഡിനേറ്റർ കീർത്തന തുടങ്ങിയവർ സംസാരിച്ചു.

Spread the News