Skip to content

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് അനുസ്മരണം

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് അനുസ്മരണം

ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ പ്രധാനിയും ധീര ദേശാഭിമാനിയുമായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു.

അഴീക്കോട് ഗ്രാമീണ വായനശാല സീതി സാഹിബ് മെമ്മോറിയൽ സ്ക്കൂളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഏ.കെ.മൊയ്തീൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമീണ വായനശാല പ്രസിഡണ്ട് നൗഷാദ് കൈതവളപ്പിൽ അധ്യക്ഷത വഹിച്ചു. എറിയാട് ഗ്രാമപഞ്ചായത്ത് മെമ്പർ അംബിക ശിവപ്രിയൻ, ഷിബിന, എന്നിവർ സംസാരിച്ചു.ഫൗസിയ സ്വാഗതവും ജാസ്മിൻ സൈഫുദ്ദീൻ നന്ദിയും പറഞ്ഞു.

Spread the News