ഓർമക്കിലുക്കവുമായി നടന്ന
ക്രീയേറ്റീവ് അസ്മാബിയൻസ്
പൂർവ്വ വിദ്യാർത്ഥി സംഗമം ശ്രദ്ദേയമായി.
MES അസ്മാബി കോളേജിലെ
പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ
ക്രിയേറ്റീവ് അസ്മാബിയൻസ്
ഓർമ്മ കിലുക്കം എന്ന പേരിൽ കുടുംബസംഗമം
കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി.
എല്ലാവരെയും പരസ്പരം ബന്ധിപ്പിക്കുന്നതിനും
പലതും ഓർമ്മിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനുമായി ഒരുമിച്ചുകൂട്ടിയ ഊർജ്ജസ്വലവും ഗൃഹാതുരവുമായ കൂടിച്ചേരലായിരുന്നു
ഓർമക്കിലുക്കം.
ജനറൽ കൺവീനർ നവാസ്
ആമുഖപ്രഭാഷണം നടത്തി.
കൂട്ടായ്മയിൽ നിന്നും മണ്മറഞ്ഞു പോയ ബഷീർ, സിദ്ധിക്ക്,സിദ്ധു
എന്നിവരെയും
കലാസാംസ്കാരിക രാഷ്ട്രീയ മേഖലയിൽ നിന്നും മൺമറഞ്ഞുപോയ വ്യക്തികളെയും
വയനാട് ദുരന്തത്തിൽ ജീവൻ അപഹരിക്കപ്പെട്ടവരെയും
ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളിൽ
ജീവൻ നഷ്ടമായ കൊച്ചു കുട്ടികൾ സ്ത്രീകൾ എന്നിവർ ഉൾപ്പെടെയുള്ളവരെയും ഓർത്തു കൊണ്ടുള്ള അനുശോചനപ്രമേയം
റാഫി നിലാവ് അവതരിപ്പിച്ചു.
കോളേജിലെ മുൻപ്രിൻസിപ്പൽ
ഡോക്ടർ ബിജു, കൂട്ടായ്മയിലെഅംഗവും
ഡോക്ടറേറ്റ് നേടിയ വ്യക്തിയുമായ
ഡോക്ടർ രാധാകൃഷ്ണൻ,
ജീവകാരുണ്യ പ്രവർത്തനമേഖലയിലും
ബിസിനസ്സിലും അറിയപ്പെടുന്ന ഗ്രൂപ്പംഗം സീ സാഗ നവാസ്
സാഹിത്യ മേഖലയിലും നൃത്ത മേഖലയിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ആമി സുധീഷ്,
നന്ദന കൃഷ്ണൻ എന്നിവർക്ക് ആദരവ് നൽകി.
സംഗീതം, നൃത്തം, നാടകം, മറ്റ് കലാരൂപങ്ങൾ എന്നിവയിലെ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്ന കൂട്ടായ്മയിലെ അംഗങ്ങളുടെ
വിവിധ പരിപാടികളും അവതരിപ്പിച്ചു.
കൂട്ടായ്മയിൽ നടത്തിയ വിവിധ ഓൺലൈൻ മത്സരങ്ങളിൽ
വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു.
ടി എ. നവാസ്, നിസാർ,
പി ജെ മുഹമ്മത് റാഫി,
റഷീദ് ഓതിക്കൻ,
ജാസ്മിൻ കാവ്യ, സലിം കെ.എം, ഫസൽ ഹഖ്, അജിത്, സതിദേവി,
അൻസാരി, സച്ചിത്, നസീർ മാടവന, ഷിലിൻ പൊയ്യാറ,നസീർ ബാബു, ഷക്കീല മുനീർ എന്നിവർ നേതൃത്വം നൽകി.