A.K.T.A ചന്തപ്പുര യൂണിറ്റിന്റെ 25-)മത് സമ്മേളനം നടന്നു.
കൊടുങ്ങല്ലൂർ വ്യാപാര ഭവൻ ഹാളിൽ ചന്തപുര യൂണിറ്റ് പ്രസിഡൻറ് കെ. എൻ ദിവാകരന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം മതിലകം ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ അൻസിയ റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. വാർഷിക റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി സുലേഖ സലാമും, വരവ് ചെലവ് കണക്ക് ആഷാ മനോജും അവതരിപ്പിച്ചു. സംഘടനാ റിപ്പോർട്ട് ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ ടിവി ഗണേശൻ അവതരിപ്പിച്ചു. നാടിൻറെ വികസനം എന്നു പറഞ്ഞ് കൊടുങ്ങല്ലൂർ ബൈപ്പാസ് റോഡ് സഞ്ചാരിയായോഗ്യമാക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിലപാടുകൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. യൂണിറ്റ് ജോയിൻറ് സെക്രട്ടറി ആഷാ മനോജ് സ്വാഗതവും ഒ .എം മഞ്ജു അനുശോചന പ്രമേയവും ശാലിനി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. അംബിക വേണുഗോപാൽ പി. എസ് ധനഞ്ജയൻ എന്നിവർ സംസാരിച്ചു പുതിയ ഭാരവാഹികളായി കെ.എൻ ദിവാകരൻ പ്രസിഡന്റായും, സുലേഖ സലാം സെക്രട്ടറിയായും, ആഷാ മനോജ് ട്രഷറർ ആയും 21 അംഗ കമ്മിറ്റി നിലവിൽ വന്നു.