കുടിവെള്ള വിതരണം നിലച്ചിട്ട് വർഷങ്ങൾ: പ്രതിഷേധം തുടർന്ന് കോതപറമ്പ് മാന്തുരുത്തിക്കടവ് നിവാസികൾ
ഒരു പ്രദേശം കുടിവെള്ളത്തിനായി സമരം ചെയ്യാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുകയാണ്, നിരവധി പ്രതിഷേധ മാർഗ്ഗങ്ങൾ സ്വീകരിച്ചിട്ടും, വാഗ്ദാനങ്ങൾ അല്ലാതെ പ്രശ്നത്തിന് പരിഹാരം മാത്രമില്ല, ശ്രീ നാരായണപുരം ഗ്രാമ പഞ്ചായത്തിലെ കോതപറമ്പ് മാന്തുരുത്തിക്കടവ് പ്രദേശവാസികളാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ശുദ്ധജലത്തിനായി അധികൃതർക്ക് മുന്നിലെത്തുന്നത്. വാട്ടർ അഥോറട്ടറി ഓഫീസ് ഉപരോധം ഉൾപ്പെടെയുള്ള സമരമാർഗ്ഗങ്ങളുമായി മുന്നോട്ട് പോയെങ്കിലും, പ്രശ്നത്തിന് പരിഹാരമായില്ല കുടിവെള്ളവും വീട്ടാവശ്യത്തിനുള്ള വെള്ളവും ഇന്നും കാശ് കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് ഇവിടുത്തുകാർ, കഴിഞ്ഞ തവണ അധികൃതർ പറഞ്ഞ വാക്ക് വെള്ളത്തിൽ വരച്ച വരകണക്കെ പാലിക്കപ്പെടാതായപ്പോഴാണ് വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ പഞ്ചായത്തോഫീസിലേക്ക് പ്രതിഷേധ സമരവുമായി എത്തിയത്, സംഭവമറിഞ്ഞെത്തിയ പോലീസും, പഞ്ചായത്തധികൃതരും സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും, അധികൃതരുടെ വാക്കുകൾ മുഖവിലയക്കടുക്കാൻ സമരക്കാർ തയ്യാറായിരുന്നില്ല. വാട്ടർ അഥോറട്ടറി അധികൃതരും സ്ഥലത്തെത്തിയിരുന്നു. രാവിലെ ആരംഭിച്ച പ്രതിഷേധ സമരം ഉച്ചക്ക് രണ്ട് മണിയോടെ അവസാനിക്കുമ്പോൾ അധികൃതർ തന്ന വാക്കിൽ വീണ്ടും വിശ്വാസമർപ്പിച്ച് അവർ മടങ്ങി. രണ്ട് ദിവസത്തിനുള്ളിൽ വെള്ളം വന്നിരിക്കും എന്ന ഉറപ്പിന്മേൽ തിരികെ വീടുകളിലേക്ക് എത്തിയിരിക്കുകയാണിവർ,
താജുദ്ദീൻ, ഗിരീഷ്, സുരേഷ്, തുളസി, സുലോചന, ജയന്തി, നിമിഷ എന്നിവർ നേതൃത്വം നൽകി.