Skip to content

പ്രസ് ക്ലബ്ബ് വാർഷിക പൊതുയോഗം

പ്രസ് ക്ലബ്ബ് വാർഷിക പൊതുയോഗം

പ്രാദേശിക പത്രപ്രവർത്തകർക്ക് ക്ഷേമനിധിയും ഇൻഷ്യാറൻസും അടക്കമുള്ള ആനു കൂല്യങ്ങൾ ഏർപ്പെടുത്തുവാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കൊടുങ്ങല്ലൂർ പ്രസ് ക്ലബ്ബിന്റെ വാർഷിക പൊതുയോഗം സർക്കാരിനോടാവശ്യപ്പെട്ടു.വൈ.പ്രസിഡണ്ട് ഒ.വി.രാമകൃഷ്ണൻ അധ്യക്ഷനായി. സെക്രട്ടറി പി ഡി ജോർജ്ജ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ വി പ്രകാശൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു.പി വി. ബിമൽ കുമാർ , നവാസ് പടുവിങ്കൽ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി വി ബിമൽ കുമാർ(പ്രസിഡണ്ട് ) ഒ.വി. രാമകൃഷ്ണൻ (വൈ.പ്രസിഡണ്ട് ) പി ഡി ജോർജ് (സെക്രട്ടറി ) കെ കെ രാജേന്ദ്രൻ (ജോ: സെക്രട്ടറി) കെ വി പ്രകാശൻ (ട്രഷറർ ) കെ എം മൈക്കിൾ , എം എസ് .സിബീഷ് (എക്സിക്യൂട്ടീവ് അംഗങ്ങൾ ) എന്നിവരെ തെരഞ്ഞെടുത്തു. പ്രസ് ക്ലബ്ബ് പൊതുയോഗം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുൻസിഫ് കോടതിയിൽ നൽകിയ പരാതിയിൽ കോടതി അനുവദിച്ച സ്റ്റേ 2 6 – 9-2024-ൽകോടതി പിൻവലിച്ചതിനെ തുടർന്നാണ് വാർഷിക പൊതുയോഗം നടത്തിയത്. പ്രസ് ക്ലബ്ബ് ഭാരവാഹികൾക്കായി അഡ്വ ടി എം ശബള ഹാജരായി.

Spread the News