Skip to content

ആധാരം എഴുത്ത് അസോസിയേഷൻ

ആധാരം എഴുത്ത് അസോസിയേഷൻ

ആധാര എഴുത്ത് അസോസിയേഷൻ കൊടുങ്ങല്ലൂർ യൂണിറ്റ് ഓണ ഫണ്ടും ഉത്സവ ബത്തയും ചികിത്സാ സഹായ വിതരണവും നടത്തി

ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ് അസോസിയേഷൻ കൊടുങ്ങല്ലൂർ യൂണിറ്റ് ഓണാഘോഷവും ഓണ ഫണ്ടും ഉത്സവ ബത്തയും ചികിത്സാ സഹായവും വിതരണം നടത്തി

പോളകുളത് ടൂറിസ്റ്റ് ഹോമിൽ വച്ച് നടന്ന ഓണാഘോഷം സംസ്ഥാന ഉപദേശക സമിതി ചെയർമാൻ ഒ.എം ദിനകരൻ ഉദ്ഘാടനം ചെയ്തു

യൂണിറ്റ് പ്രസിഡണ്ട് എംജി പുഷ്പാകരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി തോമസ് വടക്കൻ, ജില്ലാ ട്രഷറർ ടി എച്ച് അഷ്കർ, ടി പി ബാലൻ, എം എസ് ഗോപാലകൃഷ്ണൻ, എം എച്ച് സിജിത്ത് എന്നിവർ പ്രസംഗിച്ചു യൂണിറ്റ് സെക്രട്ടറി ലാലാ ബോസ് സ്വാഗതവും യൂണിറ്റ് ട്രഷറർ പി കെ ഷാജി നന്ദിയും പറഞ്ഞു

Spread the News