റോട്ടറി ക്ലബ്ബ് ഓഫ് കൊടുങ്ങല്ലൂർ ഓണത്തോട നുബന്ധിച്ച് 160 പേർക്ക് ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്തു.
ശൃംഗപുരം റോട്ടറി ഹാളിൽ നടന്ന ചടങ്ങിൽ റോട്ടറി പ്രസി ഡന്റ് റൊട്ടേറിയൻ ടി.എൽ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ക്ലബ്ബ് നടത്തിയ ചിത്ര രചനാമത്സര വിജയികൾക്കുള്ള ക്യാഷ് അവാർഡും മൊമെന്റോയും നൽകി.
ഓണക്കോടി, ഓണക്കിറ്റ്, ചിത്രരചനാമത്സര വിജയികൾക്കുള്ള അവാർഡ് വിതരണം കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി. വി.കെ. രാജു നിർവ്വഹിച്ചു. റൊട്ടേറി യൻ മേജർ ജനറൽ ഡോ. പി. വിവേകാനന്ദൻ സംസാരിച്ചു. റൊട്ടേറിയൻ ടി.സി. ബോസ് സ്വാഗതവും റൊട്ടേറിയൻ എം.എ. ജോഷി നന്ദിയും പറഞ്ഞു.